[]തിരുവനന്തപുരം: മില്‍മയെ കമ്പനിയാക്കാന്‍ നീക്കം. കേരളത്തിന് പുറത്ത് മ്ില്‍മ കാലിത്തീറ്റ ഫാക്ടറി തുടങ്ങുന്നതിനായാണ് കമ്പനിയാക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ സഹകരണ സൊസൈറ്റി ആക്ട് പ്രകാരമാണ് മില്‍മ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുപ്രകാരം കേരളത്തിന് പുറത്ത് ഫാക്ടറി തുടങ്ങാന്‍ കമ്പനിക്ക് അധികാരമില്ല.
അതിനാലാണ് കമ്പനി ആക്ട് പ്രകാരം മില്‍മയെ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുന്നത്. ഇപ്പോള്‍ ആന്ധ്ര പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ ഫാക്ടറികളിലേക്ക് അസംസ്‌കൃത വസ്തുക്കള്‍ എത്തുന്നത്.
ഇതുമൂലം കനത്ത സാമ്പത്തിക നഷ്ടമാണ് മില്‍മയ്ക്കുണ്ടാകുന്നത്. ഇത് നികത്താനാണ് കേരളത്തിന് പുറത്ത് ഫാക്ടറി നിര്‍മിക്കാന്‍ തീരുമാനിച്ചത്.
നിയമസാധുതകള്‍ പഠിച്ചതിന് ശേഷമാവും കമ്പനിയാക്കുന്നതിന് അന്തിമതീരുമാനം കൈകൊള്ളുക. പട്ടണക്കാട്ടും മലമ്പുഴയിലൂമാണ് നിലവില്‍ മില്‍മ ഫാക്ടറികള്‍ ഉള്ളത്.