| Monday, 16th September 2019, 4:00 pm

മില്‍മ പാലിന് വില കൂടുന്നു; പുതുക്കിയ വില വ്യാഴാഴ്ച മുതല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍വില വര്‍ധിക്കുന്നു. പുതുക്കിയ വില വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. ലിറ്ററിന് നാല് രൂപയാണ് കൂടിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഞ്ഞനിറമുള്ള കവറിനും ഇളം നീല നിറമുള്ള കവറിനും 44 രൂപയാകും. കടും നീല കവറിന് ലീറ്ററിന് 46 രൂപയാണ് വില. കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ വില 48 രൂപയാവും. ഇന്ന് ചേര്‍ന്ന മില്‍മ ഭരണ സമിതി യോഗമാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്കാണ്. ഈ മാസം ആറിന് മന്ത്രി പി.രാജുവിന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗം പാല്‍ വില കൂട്ടാനുള്ള മില്‍മയുടെ ആവശ്യം അംഗീകരിച്ചിരുന്നു.

ഉത്പാദനത്തിനും വിതരണത്തിനുമുള്ള ഉയര്‍ന്ന ചെലവ് കണക്കിലെടുത്ത് ലിറ്ററിന് ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മില്‍മ ഉയര്‍ത്തിയിരുന്ന ആവശ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more