തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ലിറ്ററിന് അഞ്ചുമുതല്‍ ഏഴുരൂപവരെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. മില്‍മയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെയേ വര്‍ധിപ്പിക്കാറുള്ളൂ.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മില്‍മ അധികൃതര്‍ വകുപ്പ് മന്ത്രിയുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. എത്ര രൂപവരെ വര്‍ധിപ്പിക്കാം എന്നത് ഈ ചര്‍ച്ചയിലാവും തീരുമാനമാവുക.
2017ലാണ് അവസാനമായി പാല്‍വില വര്‍ധിപ്പിച്ചത്. അന്ന് നാല് രൂപ കൂട്ടിയപ്പോള്‍ 3.35 രൂപ കര്‍ഷകന് ലഭിച്ചു. ഇത്തവണ വില കൂട്ടുമ്പോഴും അതിന്റെ ഗുണം കര്‍ഷകനാണ് ലഭിക്കുക എന്ന് മില്‍മ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഫാമുകളില്‍ പാല്‍ വില നാലുരൂപ വര്‍ധിച്ച് 46 രൂപയാക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രളയത്തിന് ശേഷം ആഭ്യന്തരോല്‍പ്പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലിന്റെ കുറവുണ്ടായതായാണ് കണക്കാക്കുന്നത്. അന്ന് 1.86 ലക്ഷം ലിറ്ററാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയത്. ഇപ്പോഴത് 3.60 ലക്ഷം ലിറ്ററായി.