| Friday, 26th September 2014, 1:08 pm

ഉയര്‍ന്ന വിലയ്ക്ക് കാലിത്തീറ്റ വിറ്റ് മില്‍മ കര്‍ഷകരെ വഞ്ചിക്കുന്നതായി റിപ്പോര്‍ട്ട്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കല്‍പ്പറ്റ: ക്ഷീര കര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ വിതരണത്തില്‍ വന്‍ ക്രമക്കേട്. മില്‍മ ക്ഷീര കര്‍ഷകരില്‍ നിന്ന്‌ ലക്ഷങ്ങള്‍ തട്ടിയതിന്റെ രേഖകള്‍ പുറത്ത്. തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കൊണ്ടുവരുന്ന കാലിത്തീറ്റ കര്‍ഷകര്‍ക്ക് കൂടിയ വിലക്കാണ് മില്‍മ വില്‍ക്കുന്നത്.

മലബാര്‍ മേഖലകളിലാണ് കൂടിയ വിലയ്ക്ക് കാലിത്തീറ്റ വിതരണം ചെയ്തിരിക്കുന്നത്. എസ്.കെ.എം കമ്പനിയുടെ കാലിത്തീറ്റകള്‍ക്കാണ് കൂടുതല്‍ വില ഈടാക്കുന്നത്.

665 രൂപ വില വരുന്ന കാലിത്തീറ്റയാണ് പാക്കിന് 121 രൂപ വര്‍ദ്ധിപ്പിച്ച് 786 രൂപയ്ക്ക് മേഖലാ യൂണിയനുകള്‍ വഴി സംഘങ്ങള്‍ക്ക് നല്‍കുന്നത്. സംഘങ്ങളുടെ കമ്മീഷനും കൂട്ടി 850 രൂപയ്ക്കാണ് ഇത് കര്‍ഷകരില്‍ എത്തുന്നത്. കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ മില്‍മ വിതരണം ചെയ്ത കാലിത്തീറ്റയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന്‌ വാങ്ങുന്ന കാലിത്തീറ്റ മില്‍മയുടെ പ്ലാന്റില്‍ ഉപല്‍പാദിപ്പിക്കുന്നത് എന്ന വ്യാജേനയാണ് വിതരണം ചെയ്തിരുന്നത്.
മില്‍മയുടെ പ്ലാന്റിലെത്തിച്ച് പുതിയ വിലയും ബില്ലും തയ്യാറാക്കിയാണ് വിതരണം നടത്തുന്നത്. ഇന്ത്യാവിഷനാണ് ഇതു സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. 50 കിലോ വരുന്ന ഒരു ചാക്കില്‍ നിന്ന് മില്‍മ 121 രൂപയാണ് തട്ടിയെടുക്കുന്നത്.

We use cookies to give you the best possible experience. Learn more