ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഖത്തർ എഡിഷനിൽ മുത്തമിട്ടിരിക്കുകയാണ് ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീന.
ഞായറാഴ്ച നടന്ന മത്സരത്തിൽ മുൻലോകചാമ്പ്യൻമാരായ ഫ്രാൻസിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ മറികടന്നാണ് അർജന്റീന ലോകകപ്പിൽ മുത്തമിട്ടത്.
ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഖത്തർ എഡിഷനിൽ മുത്തമിട്ടിരിക്കുകയാണ് ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീന.
ഞായറാഴ്ച നടന്ന മത്സരത്തിൽ മുൻലോകചാമ്പ്യൻമാരായ ഫ്രാൻസിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ മറികടന്നാണ് അർജന്റീന ലോകകപ്പിൽ മുത്തമിട്ടത്.
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ നിശ്ചിതസമയത്തും, അധികസമയത്തും സ്കോർ 3-3 എന്ന നിലയിലായിരുന്നു.
ഷൂട്ട്‌ഔട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്.
അർജന്റീനക്കായി മെസി രണ്ടും, ഡി മരിയ ഒന്നും ഗോളുകൾ സ്വന്തമാക്കിയപ്പോൾ, കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ മൂന്ന് ഗോളുകളും നേടിയത്. ഇതോടെ എട്ട് ഗോളുകളുമായി ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം എംബാപ്പെ സ്വന്തമാക്കി.
എന്നാലിപ്പോൾ മെസിക്കും അർജന്റീനക്കും ആശംസകളുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അർജന്റീനയേയും മെസിയേയും അഭിനന്ദിച്ചത്.
“ഈ മത്സരം ഏറ്റവും കൂടുതൽ ത്രില്ലിംഗ് ആയ ലോകകപ്പ് മത്സരം എന്ന പേരിൽ അറിയപ്പെടും. അഭിനന്ദനങ്ങൾ അർജന്റീന, ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന്. നിങ്ങൾ മികച്ച പ്രകടനമാണ് ടൂർണമെന്റിൽ ഉടനീളം കാഴ്ചവെച്ചത്. ലക്ഷക്കണക്കിന് ഇന്ത്യക്കാരായ അർജന്റീനയുടെ ആരാധകരാണ് മെസിയുടെയും അർജന്റീനയുടെയും നേട്ടത്തിൽ ആഹ്ലാദിക്കുന്നത്,’ മോദി ട്വിറ്ററിൽ കുറിച്ചു.
ലോകകപ്പ് വിജയിക്കാൻ സാധിച്ചതോടെ നീണ്ട 20 വർഷങ്ങൾക്ക് ശേഷം ലോകകിരീടം ലാറ്റിനമേരിക്കയിലേക്ക് എത്തിയിരിക്കുകയാണ്. അവസാനമായി ബ്രസീലാണ് 2002ൽ ലാറ്റിനമേരിക്കയിൽ കിരീടമെത്തിച്ചത്.
ലോകകപ്പ് വിജയിക്കാൻ സാധിച്ചതോടെ നീണ്ട 20 വർഷങ്ങൾക്ക് ശേഷം ലോകകിരീടം ലാറ്റിനമേരിക്കയിലേക്ക് എത്തിയിരിക്കുകയാണ്. അവസാനമായി ബ്രസീലാണ് 2002ൽ ലാറ്റിനമേരിക്കയിൽ കിരീടമെത്തിച്ചത്.
മത്സരത്തിന്റെ മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനിട്ടിൽ ഡിമരിയയെ പെനാൽട്ടി ബോക്സിൽ ഡെമ്പാലെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് മെസി അർജന്റീനക്ക് ലീഡ് നൽകുകയായിരുന്നു.
മത്സരത്തിന്റെ രണ്ടാം ഗോൾ പിറന്നത് 36ാം മിനിട്ടിൽ ആയിരുന്നു ബോക്സിൽ നിന്നും മെസി നൽകിയ പന്തുമായി ഫ്രഞ്ച് ഗോൾ മുഖത്തേക്ക് കുതിച്ച ഡി മരിയ തന്റെ ഷോട്ട് വലയിലേക്കെത്തിക്കുകയായിരുന്നു.
മത്സരത്തിന്റെ 80,81 മിനിട്ടുകളിൽ നിന്നും എംബാപ്പെ നേടിയ ഗോളുകളാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഒറ്റമെൻഡി അർജന്റീന പ്ലെയർ കോലോ മോനി യെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി എംബാപ്പെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത മിനിട്ടിൽ കോമൻ കിങ്സ്‌ലി നൽകിയ അസിസ്റ്റ് ഗോളാക്കി എംബാപ്പെ മത്സരം സമനിലയിൽ എത്തിച്ചു.
അധിക സമയത്തിന്റെ 109ാം മിനിട്ടിൽ മെസിയാണ് അർജന്റീനയുടെ മൂന്നാം ഗോൾ നേടിയത്.ഗോൾ ലൈനിന് ഉള്ളിൽ നിന്നും ഉപമെക്കാനോ തട്ടിയകറ്റിയ പന്ത് VAR ചെക്കിലൂടെയാണ് അർജന്റീനക്ക് ഗോൾ അനുവദിച്ച് നൽകിയത്.
തുടർന്ന് പത്തു മിനിട്ടുകൾക്ക് ശേഷം മോൻടൈൽ എംബാപ്പെയുടെ ഷോട്ട് കൈ കൊണ്ട് തടഞ്ഞതിന് കിട്ടിയ പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെ ഹാട്രിക്കും ഫ്രാൻസിന് സമനിലയും നേടിക്കൊടുത്തു.
Content Highlights: Millions of Indians are fans of Argentina and Messi: PM Modi wishes