കൊച്ചി: പി.കെ ശശി എം.എല്‍.എയ്ക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാതെ വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് എഴുത്തുകാരി സാറാ ജോസഫ്. ശശിയെ പുറത്താക്കാതെ സി.പി.ഐമ്മിന്റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നും സാറ ജോസഫ് വ്യക്തമാക്കി.
ശശിയെ പോലീസിന് കൈമാറണം. ശശി ചെയ്തത് തെറ്റല്ല എന്ന് പറയുന്ന പാര്‍ട്ടിയുടെ ഒരു പരിപാടിയിലും താന്‍ പങ്കെടുക്കില്ലെന്നും സാറ ജോസഫ് വ്യക്തമാക്കി.
പി.കെ ശശിയുടെ സാന്നിധ്യമുള്ള സര്‍ക്കാറിന്റെ സര്‍ഗവിദ്യാലയം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനത്തില്‍ നിന്നും എഴുത്തുകാരന് എം.ടി വാസുദേവന്‍ നായരും പിന്മാറിയിരുന്നു.
പരിപാടിയില്‍ പങ്കെടുക്കില്ലെന്നും സംഘാടകരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും എ.ടി അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നാണ് എം.ടി സംഘടകരെ അറിയിച്ചത്.
വെള്ളിനേഴി ഹയര്‍ സെക്കന്ററി സ്കൂളിലാണ് സര്‍ഗവിദ്യാലയം പരിപാടി സംഘടിപ്പിച്ചത്. എം.ടിയായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. പി.കെ ശശിയാണ് ചടങ്ങില്‍ അധ്യക്ഷന്‍.