| Friday, 29th January 2021, 5:55 pm

പേരുകേട്ട പാലും പാല്‍ക്കാരനും

ഷഫീഖ് താമരശ്ശേരി

എല്ലാ ദിവസവും വെളുപ്പാം കാലത്ത് വീടിന് മുന്നില്‍ ഇത്രയും ആളുകള്‍ തടിച്ചുകൂടി നില്‍ക്കുന്നത് കണ്ട് അതുഭ്തപ്പെടുന്നവരുണ്ട്. വാഴയില്‍ പരി ഹാജിയുടെ പശുക്കളില്‍ നിന്ന് ഒരു നാട് അറുപത് വര്‍ഷത്തിലേറെയായി പാല്‍ കുടിക്കുന്നു. പരിഹാജി ഒരു നാടിന്റെ തന്നെ പാല്‍ക്കാരനാണ്. 86ാം വയസ്സിലും പരിഹാജിയുടെ ഓരോ ദിവസവും രാവിലെ നാല്മണിക്ക് തന്നെ തുടങ്ങും, പശുതൊഴുത്തും പരിസരവുമൊക്കെ പരിപാലിച്ച് വീടിന് മുറ്റത്തെത്തുമ്പോഴേക്കും ആളുകളുടെ വലിയ വരി തന്നെ ഉണ്ടാകും.

വലിയ കുടത്തില്‍ പാല്‍ കറന്ന് പാത്രത്തിലേക്ക് ഒഴിക്കുന്ന പണിക്കാര്‍, വരിതെറ്റാതെ നില്‍ക്കുന്ന നാട്ടുകാര്‍ക്ക് പാലൊഴിച്ചുകൊടുക്കുന്ന പരിഹാജി.. സുന്ദരമായ കാഴ്ച.

പാല്‍വില്‍പന തന്റെ ഇഷ്ടവും ശീലവുമാണെന്ന് പരിഹാജി പറയും. വെള്ളം ചേര്‍ക്കാത്ത പരിഹാജിയുടെ സ്‌നേഹവും ആത്മാര്‍ത്ഥതയും പാലിന്റെ ശുദ്ധിയില്‍ തിരുവണ്ണൂര്‍ നാടും ഒപ്പം പുറംനാട്ടിലുള്ളവരും അനുഭവിച്ചുപോരുന്നു.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍