ഹൈദരാബാദ്: ട്രംപിന് പാലഭിഷേകവും പൂക്കളും അർപ്പിച്ച് തെലങ്കാനയിലെ കോന്ന ഗ്രാമവാസികൾ. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ വന്നതിന് പിന്നാലെയാണ് പാലാഭിഷേകവും പൂജയും നടത്തിയത്.
ഹൈദരാബാദ്: ട്രംപിന് പാലഭിഷേകവും പൂക്കളും അർപ്പിച്ച് തെലങ്കാനയിലെ കോന്ന ഗ്രാമവാസികൾ. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ വന്നതിന് പിന്നാലെയാണ് പാലാഭിഷേകവും പൂജയും നടത്തിയത്.
2018ൽ ഒരു പ്രാദേശിക ട്രംപ് ആരാധകൻ നിർമിച്ചതായിരുന്നു ട്രംപിന്റെ പ്രതിമ. 2020ൽ ഉടമയുടെ മരണത്തിന് ശേഷം ഈ പ്രതിമ ആരും ശ്രദ്ധിക്കാതെയായി. എന്നാൽ യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ ട്രംപിൻ്റെ വിജയത്തെക്കുറിച്ചുള്ള വാർത്ത ഗ്രാമവാസികൾ ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
പൊടിപിടിച്ച ആറടി പ്രതിമ അവർ വൃത്തിയാക്കി, കൈകൊട്ടി, പാൽ ഒഴിച്ച് മാല ചാർത്തി, പൂജ ചെയ്യുകയായിരുന്നു. ബുധനാഴ്ച ട്രംപ് വിജയ പ്രസംഗം നടത്തുമ്പോൾ വിഗ്രഹത്തിൽ പുഷ്‌പാർച്ചന നടത്തുകയും ചെയ്തു.
ശതകോടീശ്വരനായ രാഷ്ട്രീയക്കാരനോടുള്ള തീക്ഷ്ണമായ ഭക്തിയുടെ പേരിൽ പ്രാദേശികമായി ‘ട്രംപ് കൃഷ്ണ’ എന്ന് അറിയപ്പെട്ടിരുന്ന അന്തരിച്ച ബുസ്സ കൃഷ്ണയായിരുന്നു ഈ ട്രംപ് പ്രതിമ നിർമിച്ചത്. കൃഷ്ണയുടെ ബാല്യകാല സുഹൃത്തും വാർഡ് മെമ്പറുമായ വഞ്ച റെഡ്ഡിയുടെ അഭിപ്രായത്തിൽ, 5,000ത്തോളം ജനസംഖ്യയുള്ള ജങ്കാവോൺ ജില്ലയിലെ കോന്ന ഗ്രാമം ഇപ്പോൾ ‘ട്രംപിൻ്റെ ഗ്രാമം’ എന്നാണ് അറിയപ്പെടുന്നത്.
‘കൃഷ്ണൻ്റെ മരണശേഷം ആരും വിഗ്രഹത്തെ ആരാധിച്ചില്ല, പക്ഷേ ട്രംപിൻ്റെ വിജയം വളരെ വലുതായതിനാൽ കൃഷ്ണൻ്റെയും ട്രംപിനോടുള്ള അദ്ദേഹത്തിൻ്റെ സ്‌നേഹത്തിൻ്റെയും സ്മരണയായി ഞങ്ങൾ അത് ആഘോഷിച്ചു.
എല്ലാവരും അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. വാർത്തകൾ കാണുകയായിരുന്നു. ട്രംപിൻ്റെ വിജയം പ്രഖ്യാപിച്ചതോടെ ഗ്രാമവാസികൾ പ്രതിമയ്ക്ക് മുന്നിൽ ഒത്തുകൂടി അതിൽ പുഷ്പ്പാർച്ചന നടത്തി ആഘോഷിച്ചു,’ റെഡ്ഢി പറഞ്ഞു.
33-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കൃഷ്ണ, ലക്ഷക്കണക്കിന് പണം ചെലവഴിച്ച് സ്വന്തം വീടിന് മുന്നിൽ നിർമിച്ച പ്രതിമ ദിവസവും പൂജിക്കുകയും ശുചീകരണത്തിൽ അതീവ ശ്രദ്ധ പുലർത്തുകയും ചെയ്തിരുന്നതായി റെഡ്ഡി പറയുന്നു. ട്രംപിന് കൊവിഡ്-19 പോസിറ്റീവായപ്പോൾ, കൃഷ്ണ ഉപവസിക്കുകയും അദ്ദേഹത്തിൻ്റെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. റെഡ്ഢി കൂട്ടിച്ചേർത്തു.
Content Highlight: Milk & flowers for The Donald. Telangana fan’s Trump statue makes comeback as villagers ‘worship’ it