പാലുത്പന്നങ്ങള്‍ കാണാനും രുചിക്കാനും മില്‍ക്ക് ആന്‍ഡ് ചോക്ലേറ്റ് ഫെസ്റ്റിവല്‍
Keraleeyam 2023
പാലുത്പന്നങ്ങള്‍ കാണാനും രുചിക്കാനും മില്‍ക്ക് ആന്‍ഡ് ചോക്ലേറ്റ് ഫെസ്റ്റിവല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th November 2023, 11:32 pm

പാലില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉത്പ്പന്നങ്ങളെ അറിയാം,രുചിക്കാം. യൂണിവേഴ്‌സിറ്റി കോളജില്‍ കേരളീയത്തിന്റെ ഭാഗമായുള്ള ഭക്ഷ്യമേളയില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് മില്‍ക്ക് ആന്‍ഡ് ചോക്ലേറ്റ് ഫെസ്റ്റിവല്‍. ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപനങ്ങളും വിവിധ ട്രെയിനിംഗ് സെന്ററുകളില്‍നിന്നു പരിശീലനം ലഭിച്ച ചെറുകിട സംരംഭകരുമാണ് മേളയില്‍ പങ്കെടുക്കുന്നത്.

വൈവിധ്യങ്ങളായ പാലുത്പ്പന്നങ്ങള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. മില്‍മയുടെ പേട, മില്‍ക്ക് ചോക്ലേറ്റ്, ഐസ്‌ക്രീം, പനീര്‍, കുല്‍ഫി, മില്‍ക്കോയുടെ കേക്ക്, മില്‍ക്ക് ഹല്‍വ, എം.പി.എം.എഫ്.സിയുടെ കുക്കീസ്, പാലട എന്നിവയാണ് പ്രധാനമായും വിപണനത്തിനുള്ളത്.


ബ്രെഡ് പിസ വിത്ത് ചീസ്, ചീസ് സാന്‍വിച്ച്, പാസ്ത, ചീസ് ബര്‍ഗര്‍, യോഗര്‍ട്ട് ഷേക്ക്, ബര്‍ഫി, ചോക്ലേറ്റ് ബര്‍ഫി, കലാകാന്ത്, ഛന്ന, ഖോവ കേക്ക്, ഛന്ന മുര്‍ഖി, ഗുലാബ് ജാം, രസഗുള, പനീര്‍ കട്‌ലറ്റ്, പനീര്‍ ഓംലെറ്റ്, സിപ്അപ്, മില്‍ക്ക് ലഡു, ഹല്‍വ, നാന്‍ഖട്ടായി, നെയ്യ് ബിസ്്ക്കറ്റ്, വേ ഡ്രിങ്ക്‌സ്, കാരറ്റ് ഫ്രോസന്‍ ഡെസര്‍ട്ട്, ലെസി, പുഡിംഗ്, കൂള്‍പായസം, സംഭാരം തുടങ്ങി നിരവധി രുചികള്‍ ഒരുക്കിയാണ് മില്‍ക്ക് ആന്‍ഡ് ചോക്ലേറ്റ് ഫെസ്റ്റിവല്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നത്.

Content Highlight: Milk and Chocolate Festival to see and taste dairy products