| Friday, 1st March 2019, 9:42 pm

കശ്മീരില്‍ വിമാനം തകര്‍ന്ന് വീണ് മരണപ്പെട്ട വൈമാനികന് രാജ്യത്തിന്റെ ആദരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാസിക്ക്: കശ്മീരിലെ ബുദ്ഗാമില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് വീണ് വീരമൃത്യു വരിച്ച വൈമാനികന്‍ നൈനാദ് മന്ദാവ്ഗനെയ്ക്ക് രാജ്യത്തിന്റെയും സൈന്യത്തിന്റെയും ആദരം. നാസിക്കില്‍ പൂര്‍ണ്ണ സൈനിക ബഹുമതിയോടെയാണ് അന്ത്യ ചടങ്ങുകള്‍ നടന്നത്.

33കാരനായ നൈനാദിന്റെ അന്ത്യ ചടങ്ങുകള്‍ ഗോദാവരി തീരത്താണ് നടന്നത്.

ബുധനാഴ്ചയാണ് വിമാനം തകര്‍ന്ന് നൈനാദ് ഉള്‍പ്പടെയുള്ള സൈനികര്‍ കൊല്ലപ്പെട്ടത്. ഒരു സിവിലിയനും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

വ്യാഴാഴ്ച ന്യൂദല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് വ്യോമസേന ഉദ്യോഗസ്ഥര്‍ക്കൊപ്പം ഓജര്‍ വിമാനത്താവളത്തിലെത്തിച്ചത്. നാസിക്കിലെത്തിച്ച നൈനാദിന്റെ ഭൗതിക ശരീരത്തിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയിരുന്നത്.

നാസിക്കിലെ ഭോന്‍സല മിലിട്ടറി സ്‌കൂള്‍, സര്‍വീസസ് പ്രിപ്പറേറ്ററി ഇന്‍സ്റ്റിറ്റ്യൂട്ട് ഔറംഗാബാദ്, എന്‍.ഡി.എ അക്കാദമി പൂനെ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയാണ് നെനാദ് മന്ദാവ്ഗനെ വ്യോമസേനയില്‍ ചേര്‍ന്നത്.

We use cookies to give you the best possible experience. Learn more