അന്ന് പട്ടാളവേഷത്തിന് പരിഹാസം, ഇന്ന് കൈയടികള്‍- ഇത് ധനുഷിന്റെ പ്രതികാരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത സിനിമയില്‍ ബ്രിട്ടീഷ് പട്ടാളത്തിലെ സിപായിയായ അനലീസന്‍ എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ധനുഷിന്റെ പട്ടാള ഗെറ്റപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. ധനുഷിന്റെ ആദ്യ ചിത്രമായ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലെ പട്ടാള ഗെറ്റപ്പ് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയാക്കാലത്തും ആ കഥാപാത്രത്തെ വെച്ചുള്ള ട്രോളുകള്‍ ഒരുപാട് പ്രചരിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ മില്ലറിലെ പട്ടാളവേഷം അത്തരം പരിഹാസങ്ങള്‍ക്കുള്ള മറുപടിയായാണ് കാണുന്നത്.

Content Highlight :Military character of Dhanush in Captain Miller