[]ഇസ്‌ലാമാബാദ്: വടക്ക്-പടിഞ്ഞാറന്‍ ##പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ ജയില്‍ ആക്രമിച്ചു.
ദേരാ ഇസ്മായില്‍ഖാനിലെ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ അര്‍ധരാത്രികഴിഞ്ഞാണ് ഗ്രനേഡുകളും യന്ത്രത്തോക്കുകളുമുപയോഗിച്ച് ആക്രമണം നടന്നത്. []
പോലീസിന്റെ വേഷത്തില്‍ എത്തിയായിരുന്നു ആക്രമണം. തോക്കുകളും ബോംബുകളുമായി എത്തിയ തീവ്രവാദികള്‍ തടവില്‍ കഴിയുന്ന
40 അക്രമികളെ മോചിപ്പിച്ചു. ആളപായമുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ല.
കനത്ത സ്‌ഫോടനത്തോടെയാണ് ആക്രമണം തുടങ്ങിയത്. തുടര്‍ന്ന് ജയില്‍ മതില്‍ തകര്‍ക്കാന്‍ തീവ്രവാദികള്‍ ബോംബെറിഞ്ഞു. എട്ട് തീവ്രവാദികള്‍ പോലീസ് വേഷത്തില്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി.
തുടര്‍ന്ന് ജയിലിനകത്തേക്ക് പാഞ്ഞടുത്ത ഭീകരര്‍ മുന്നില്‍ കാണുന്നവരെയെല്ലാം അക്രമിച്ചു. അഞ്ച് പോലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.
താലിബാനിലും മറ്റ് ഭീകരസംഘടനകളലും പെടുന്ന 250 പേരുള്‍പ്പെടെ അയ്യായിരത്തോളം തടവുകാരണ് ഇവിടുണ്ടായിരുന്നത്. പോലീസും സുരക്ഷാസേനകളും ജയില്‍ വളഞ്ഞിരിക്കുകയാണ്.
പാകിസ്താന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞടുക്കാന്‍ മണിക്കൂറുകള്‍മാത്രം ബാക്കിനില്‍ക്കെയാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
ബോംബുകളും റോക്കറ്റുകളും ഉപയോഗിച്ചായിരുന്നു തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടതെന്ന് പോലീസ് ചീഫ് സൊഹാലി മാധ്യമങ്ങളോട് പറഞ്ഞു. 200 പേര്‍ രക്ഷപ്പെട്ടതായും ഇവരില്‍ 40 ലേറെ കൊടും തീവ്രവാദികളുള്ളതായും പോലീസ് അറിയിച്ചു.
ജയില്‍ ആക്രമിച്ച് 300 തടവുകാരെ രക്ഷിച്ചതായി പാക് താലിബാന്‍ വക്താവ് ഷഹീദുല്ല ഷഹീദ് അവകാശപ്പെട്ടു.