ന്യൂദല്‍ഹി: മഹാരാഷട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി- ശിവസേന തര്‍ക്കം തുടരുന്നതിനിടയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന അവകാശവാദവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ.
ബി.ജെ.പിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അധികാര തര്‍ക്കം തുടങ്ങിയ ശേഷം ആദ്യമായാണ് എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കണമെന്നും അതിന് പരോക്ഷമോയി ശിവസേനയുടെ പിന്തുണ തേടണമെന്നും ഒരു കോണ്‍ഗ്രസ് നേതാവ് തുറന്നുപറയുന്നത്. ജനങ്ങള്‍ തങ്ങളോട് പ്രതിപക്ഷത്തിരിക്കാനാണ് ആവശ്യപ്പെട്ടതെന്നും അത് മാനിക്കുമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഒരു സര്‍ക്കാര്‍ ഇല്ലയെന്നത് നിര്‍ഭാഗ്യകരമാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പിയും ശിവസേനയും സഖ്യം ചേര്‍ന്നു. അവര്‍ക്ക് ജനപിന്തുണ ലഭിച്ചു. എന്നാല്‍ പാര്‍ട്ടിക്കകത്തെ ആഭ്യന്തര കലാപം കാരണം അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്നില്ല. ഇത് അസംബന്ധമാണ്. കോണ്‍ഗ്രസും എന്‍.സി.പിയും പ്രതിപക്ഷമായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസും എന്‍.സി.പിയും തീരുമാനം മാറ്റണം, കാരണം മഹാരാഷ്ട്രയെ സര്‍ക്കാര്‍ ഇല്ലാതെ ഉപേക്ഷിക്കാന്‍ കഴിയില്ല.
ശിവസേനയുമായി സഖ്യം ചേരാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് ‘ മുന്നിലുള്ള ഒരു മാര്‍ഗം എന്നത് കോണ്‍ഗ്രസും എന്‍.സി.പിയും സര്‍ക്കാര്‍ രൂപീകരിക്കുകയും മറ്റ് പാര്‍ട്ടികള്‍ പുറത്ത് നിന്ന് പിന്തുണക്കുകയെന്നതുമാണ്. കോണ്‍ഗ്രസ് ഒരിക്കലും അതിന്റെ പ്രത്യയശാസ്ത്രത്തില്‍ വിട്ടു വീഴ്ച്ച വരുത്തരുത്’ എന്നായിരുന്നു മറുപടി.
തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ പറഞ്ഞ വാക്കുകളൊന്നും പാലിക്കുന്നില്ലെന്ന ആരോപണവുമായി നേരത്തെ ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ രംഗത്തെത്തിയിരുന്നു.
ബി.ജെ.പി-ശിവസേന സഖ്യം പ്രതിസന്ധിയിലേക്കെന്ന് സൂചിപ്പിക്കുന്നതായിരുന്നു താക്കറെയുടെ ആരോപണം. കാരണം
‘മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന നുണയില്‍നിന്ന് ബി.ജെ.പി പിന്മാറാതെ അവരുമായി ഇനി ഒരു ചര്‍ച്ചയ്ക്കുമില്ല. ആരാണ് സത്യം പറയുന്നത് എന്നതില്‍ എനിക്കവരുടെ ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. ഞങ്ങളില്‍ അവര്‍ക്ക് വിശ്വാസമില്ലെങ്കില്‍, അമിത് ഷായിലും സംഘത്തിലും ഞങ്ങള്‍ക്കും വിശ്വാസമില്ല’, എന്നായിരുന്നു താക്കറെ പറഞ്ഞത്.
മുഖ്യമന്ത്രിപദം രാജിവെച്ച ശേഷവും താന്‍ വിളിച്ചിട്ട് ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ ഫോണെടുക്കുന്നില്ലെന്ന പരാതിയുമായി ദേവേന്ദ്രഫഡ്‌നാവിസും നേരത്തേ രംഗത്തെത്തിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ