ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ഡയോറയെ എ.ഐ.പി.സി (ഓള്‍ ഇന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസ്) സ്ഥാനത്ത് നിന്നും മാറ്റി. പകരം ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സൈഫുദീര്‍ സോസിന്റെ മകന്‍ സല്‍മാന്‍ സോസിനെ നിയമിച്ചു. എ.ഐ.പി.സിയുടെ വെസ്റ്റ് സോണ്‍ റീജിയണള്‍ കോര്‍ഡിനേറ്ററായി രാജീവ് അറോറയെയും നിയമിച്ചു.
മുതിര്‍ന്ന നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരാണ് എ.ഐ.പി.സി അധ്യക്ഷന്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി നടക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നിയമനങ്ങള്‍. ഒരാഴ്ച്ച മുന്‍പാണ് ഏകനാഥ് മഹാദേവ് ഗെയ്ക്ക്വാഡിനെ കോണ്‍ഗ്രസ് മുംബൈ അധ്യക്ഷനായി നിയമിച്ചത്.
കോണ്‍ഗ്രസ് -എന്‍.സി.പി സഖ്യവും ബി.ജെ.പി- ശിവസേന സഖ്യവും തമ്മിലാണ് മഹാരാഷ്ട്രയിലെ പ്രധാന മത്സരം.
ജൂണ്‍ 26 ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടികാഴ്ച്ചക്ക് ശേഷമാണ് മിലിന്ദ് ഡയോറ രാജിക്കാര്യം അറിയിച്ചത്. പിന്നീട് ഇത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ മല്ലികാര്‍ജ്ജുന ഗാര്‍ഗെയെയും കെ.സി വേണുഗോപാലിനെയും അറിയിക്കുകയായിരുന്നു. ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഡയോറ വ്യക്തമാക്കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മാര്‍ച്ച് 25 നായിരുന്നു ഡയോറയെ പ്രസ്തുത പദവിയില്‍ നിയോഗിച്ചത്. മുംബൈ കോണ്‍ഗ്രസിനുള്ളിലെ രൂക്ഷമായ കലഹങ്ങള്‍ ശമിപ്പിക്കാനുള്ള ശ്രമമായായിരുന്നു അദ്ദേഹത്തിന്റെ നിയമനം.