വാഷിംഗ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ടോക്യോയില്‍ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവര്‍ക്ക് (ഇന്ത്യ) ചൈനയുമായി നടക്കുന്ന പോരാട്ടത്തില്‍ പങ്കാളിയാകാനും സഖ്യമുണ്ടാക്കാനും അമേരിക്കയെ വേണം. ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശത്ത് വലിയ സേനയെയാണ് ചൈന വിന്യസിച്ചിരിക്കുന്നത്,’ പോംപിയോ പറഞ്ഞു.
ട്രംപിന്റെ കീഴിലുള്ള സഖ്യം ഭീഷണികളെ നേരിടാന്‍ പ്രാപ്തമെന്നും പോംപിയോ പറഞ്ഞു.
‘ലോകം ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ട്രംപിന്റെ നേതൃത്വത്തില്‍ ഒരു സഖ്യമുണ്ടാക്കിയിട്ടുണ്ട്. അത് ഭീഷണികളെ നേരിടാന്‍ സഹായിക്കും,’ അദ്ദേഹം പറഞ്ഞു.
ടോക്യോയിലെ അധികൃതരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പോംപിയോ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ഇസ്‌പെറിന്റെ കൂടെ ന്യൂദല്‍ഹിയിലെത്തും.
കഴിഞ്ഞ ജൂണ്‍ 15ന് നടന്ന സംഘര്‍ഷത്തോടെയാണ് ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായത്. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശമായ ലഡാക്കില്‍ ചൈന സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യ ചൈന സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷാ പ്രശ്‌നം ഉന്നയിച്ചുകൊണ്ടായിരുന്നു ആപ്പുകള്‍ നിരോധിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക