| Thursday, 19th September 2019, 11:50 pm

'അത് ഇറാന്‍ തന്നെ, നീക്കം യുദ്ധത്തിനായി'; അരാംകോയ്‌ക്കെതിരായ ആക്രമണത്തില്‍ ഇറാനെതിരെ യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: സൗദി എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്കെതിരെയുള്ള ആക്രമണം ഇറാന്റെ യുദ്ധത്തിനായുള്ള നീക്കമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ആക്രമണത്തില്‍ ഇറാന്റെ പങ്കിനെക്കുറിച്ചുള്ള അഭ്യൂഹം നിലനില്‍ക്കെ, ആക്രമണം നടത്തിയത് ഇറാന്‍ തന്നെയാണെന്ന് മൈക്ക് പോംപിയോ ഉറപ്പിച്ചു പറയുന്നു.

‘ഇത് ഒരു ഇറാനിയന്‍ ആക്രമണം തന്നെയാണ്. മുമ്പത്തെക്കാളും ശക്തിയേറിയ ആക്രമണം.’-പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സൗദി അരാംകോ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. യെമനിലെ ഹൂതി വിമതര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും ഇറാനാണ് ആക്രമണം നടത്തിയതെന്ന് സൗദിയും യു.എസും ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ സൗദി അധികൃതര്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ കാണിച്ചിരുന്നു. വടക്കുനിന്നാണ് ഡ്രോണുകള്‍ വന്നതെന്ന് സൗദി സൈനിക വക്താവു പറയുന്നു. സൗദിയുടെ വടക്കു ഭാഗത്താണ് ഇറാനും ഇറാഖും. ഇതാണ് ആക്രമണം ഇറാനാണ് നടത്തിയതെന്ന് സൗദി ഉറപ്പിച്ചു പറയാന്‍ കാരണം.

ഇതിന്റെ പേരില്‍ ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു. ഇറാനെതിരെ ആക്രമണത്തിനു തുനിഞ്ഞാല്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more