ട്രെയ്‌ലറിലും പാട്ടിലുമൊക്കെ വേറിട്ടൊരു പ്രമേയമെന്ന തോന്നലുണ്ടാക്കിയ സിനിമയായിരുന്നു അനശ്വര രാജന്‍ നായികയായ മൈക്ക്. എന്നാല്‍ മലയാളത്തില്‍ സ്ഥിരം പറയുന്ന പാറ്റേണിലേക്ക് തന്നെയാണ് മൈക്കിന്റെ പോക്കും. ട്രാന്‍സ് മെനാവാന്‍ ആഗ്രഹിക്കുന്ന സാറയില്‍ നിന്ന് തുടങ്ങുന്ന കഥ പിന്നീട് പലയിടത്തേക്കും വലിഞ്ഞ് പോകുന്നുണ്ട്.
മലയാള സിനിമയില്‍ സ്ഥിരം കണ്ടുവരുന്ന ചില ക്ലീഷേകള്‍ കൂടി ആവര്‍ത്തിച്ച സിനിമയാണ് മൈക്ക്. അതില്‍ പറയാതിരിക്കാന്‍ പറ്റാത്തതാണ് ജിനു ജോസഫ് അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രം.
ഫ്‌ളുവന്റായി ഇംഗ്ലീഷ് പറയുന്ന അര്‍ബന്‍ നേച്ചറിലുള്ള ജിനു ജോസഫിന്റെ കഥാപാത്രങ്ങള്‍ എത്രയോ തവണ കണ്ടുമടുത്തതാണ്. ഭീമന്റെ വഴിയിലെ കോസ്‌തേപ്പിലൂടെയൊക്കെ അതില്‍ നിന്നും ജിനുവിന് ഒരു മോചനം ലഭിച്ചു എന്ന് കരുതിയിരിക്കുമ്പോഴാണ് വീണ്ടും മൈക്കിലെ ഡോക്ടര്‍ കഥാപാത്രത്തെ കണ്ടത്.
മറ്റൊന്ന് ചിത്ത്രില്‍ കാണിച്ചിരിക്കുന്ന എക്‌സ്ട്രാമാരിറ്റല്‍ റിലേഷനാണ്. ഭര്‍ത്താവും കുട്ടിയുമുള്ള, യൗവ്വനം കഴിഞ്ഞ് മധ്യവയസിലേക്ക് കടന്ന ഭാര്യക്ക്, മസ്‌കുലിനായ യുവാവുമായി വിവാഹേതര ബന്ധമുണ്ടാകുന്നതും പിന്നീട് ഉണ്ടാകുന്ന തിരിച്ചറിവുമൊക്കെ മുമ്പ് കണ്ടിട്ടുള്ളത് നസീറിന്റേയും ജയന്റെയുമൊക്കെ സിനിമകളിലായിരിക്കും.
പാവത്താനും സാധുവുമായ ഭര്‍ത്താവും, ആദ്യം സ്‌നേഹം നടിക്കുകയും പിന്നീടങ്ങോട്ട് തനിസ്വഭാവം പുറത്തെടുക്കുകയും ചെയ്യുന്ന പുതിയ ബന്ധം സ്ഥാപിക്കുന്ന ചെറുപ്പക്കാരനും ഈ പാറ്റേണിലെ സ്ഥിരം ഘടകമാണ്.
അതുപോലെയൊരു ക്ലീഷേയാണ് കായികമായി നായികയെ രക്ഷിക്കുന്ന നായകനും മാനസികമായി തകര്‍ന്ന നായകനെ നന്നാക്കുന്ന നായികയും. വില്ലനുമായി മഴയത്ത് ഫൈറ്റ് ചെയ്ത് വീട്ടുതടങ്കലില്‍ നിന്നും നായികയെ രക്ഷിക്കുന്ന നായകനും എപ്പോഴും ചിരിക്കുന്ന, പെട്ടെന്ന് ആരുമായും കമ്പനിയാവുന്ന, നായകന്റെ ശോകം ജീവിതത്തില്‍ പ്രകാശമാകുന്ന നായികയും മടുപ്പിക്കുകയാണ്.