ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് ഓസീസ് സൂപ്പര്‍ താരം മൈക്കിള്‍ ഹസി. ഓസ്‌ട്രേലിയയുടെ ബാറ്റിങ് നിരയിലെ വിശ്വസ്തനായ ഹസി, ടീമിനെ നിരവധി വിജയത്തിലേക്കും വേള്‍ഡ് കപ്പിലേക്കും കങ്കാരുക്കളെ നയിച്ചിട്ടുണ്ട്.
ടെസ്റ്റ് ഫോര്‍മാറ്റിലെ 79 മത്സരത്തില്‍ നിന്നും 6,235 റണ്‍സ് നേടിയ ഹസി ഏകദിനത്തില്‍ 5,442 റണ്‍സും ടി-20യില്‍ 721 റണ്‍സുമാണ് നേിടയത്.
മെന്‍ ഇന്‍ യെല്ലോയുടെ നിര്‍ണായക ശക്തിയായ ഹസി, നേരത്തെ താന്‍ നേരിട്ട താരങ്ങളില്‍ നിന്നുമുള്ള ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്തിരുന്നു. മൈക്കിള്‍ ഹസിയുടെ ബെസ്റ്റ് ഓഫ് എനിമീസ് ഇലവന്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ദി അണ്‍പ്ലേയബിള്‍ പോഡ്കാസ്റ്റിലാണ് അദ്ദേഹം ഈ ടീമിനെ തെരഞ്ഞെടുത്തത്.
ഓപ്പണിങ്ങില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗിനെയും പ്രോട്ടീസ് ലെജന്‍ഡ് ഗ്രെയം സ്മിത്തിനെയുമാണ് ഹസി തെരഞ്ഞെടുത്തിരിക്കുന്നത്.
മൂന്നും നാലും സ്ഥാനങ്ങളില്‍ ക്രിക്കറ്റിന്റെ ചരിത്രത്തെ തന്നെ ഡിഫൈന്‍ ചെയ്ത രണ്ട് താരങ്ങളെയാണ് ഹസി തെരഞ്ഞെടുത്തിരിക്കുന്നത്. മൂന്നാം നമ്പറില്‍ കരീബിയന്‍ ഇതിഹാസം ബ്രയാന്‍ ലാറയും നാലാം മ്പറില്‍ ഇന്ത്യന്‍ ലെജന്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
അഞ്ചാം നമ്പറില്‍ മറ്റൊരു ഇന്ത്യന്‍ താരത്തെ തന്നെയാണ് ഹസി തെരഞ്ഞെടുത്തിരിക്കുന്നത്. മോഡേണ്‍ ഡേ ക്രിക്കറ്റിലെ വണ്‍ ഓഫ് ഗ്രേറ്റസ്റ്റായ വിരാട് കോഹ്‌ലിയാണ് ഹസിയുടെ ഇലവനിലെ അഞ്ചാമന്‍. ഹസിയുടെ ടീമില്‍ ഇപ്പോഴും എല്ലാ ഫോര്‍മാറ്റിലും തുടരുന്ന ഏക താരവും വിരാട് തന്നെ.
ആറാം നമ്പറില്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറായ ജാക് കാല്ലിസിനെയാണ് ഹസി ഉള്‍പ്പെടുത്തിരിക്കുന്നത്. ബാറ്റിങ്ങില്‍ പോണ്ടിങ്ങിന്റെ റെക്കോഡും ബൗളിങ്ങില്‍ ബ്രെറ്റ് ലീയുടെ റെക്കോഡുമുള്ള താരം എന്ന് പറഞ്ഞുകൊണ്ടാണ് ഹസി കാല്ലിസിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
വിക്കറ്റ് കീപ്പര്‍ ബാറ്ററായി ലങ്കന്‍ ലെജന്‍ഡ് കുമാര്‍ സംഗക്കാര സ്ഥാനം പിടിക്കുമ്പോള്‍ എട്ടാമനായി പേസ് ബൗളിങ്ങിന്റെ പര്യായയമായ ഡെയ്ല്‍ സ്റ്റെയ്‌നെയും ഒമ്പതാം നമ്പറില്‍ മോണി മോര്‍ക്കലിനെയുമാണ് ഹസി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒമ്പതാം നമ്പറില്‍ ഇംഗ്ലണ്ട് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണെയാണ് ഒരു സംശയവുമില്ലാതെ ഹസി തെരഞ്ഞെടുക്കുന്നത്.
ടീമിലെ പതിനൊന്നാമനായി ക്രിക്കറ്റ് ഇതിഹാസവും ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈമുമായ മുത്തയ്യ മുരളീധരനെയാണ് ഹസി തെരഞ്ഞെടുക്കുന്നത്. മുരളീധരനെ നേരിടുന്നത് ഏറ്റവും പേടിപ്പെടുത്തുന്ന കാര്യമായിരുന്നുവെന്നും ഹസി പറഞ്ഞു.
മെക്ക് ഹസിയുടെ ബെസ്റ്റ് ഓഫ് എനിമീസ് ഇലവന്‍
വിരേന്ദര്‍ സേവാഗ് (ഇന്ത്യ)
ഗ്രെയം സ്മിത്ത് (സൗത്ത് ആഫ്രിക്ക)
ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ)
വിരാട് കോഹ്‌ലി (ഇന്ത്യ)
ജാക് കാല്ലിസ് (സൗത്ത് ആഫ്രിക്ക)
കുമാര്‍ സംഗക്കാര (ശ്രീലങ്ക)
ഡെയ്ല്‍ സ്‌റ്റെയ്ന്‍ (സൗത്ത് ആഫ്രിക്ക)
മോണി മോര്‍ക്കല്‍ (സൗത്ത് ആഫ്രിക്ക)
ജെയിംസ് ആന്‍ഡേഴ്‌സണ്‍ (ഇംഗ്ലണ്ട്)
മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക)
Content Highlight: Mike Hussy’s best of enemies eleven