ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി അടുത്ത മാസം നടക്കാനിരിക്കുകയാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക. എന്നാല്‍ ടൂര്‍ണമെന്റിന് മുമ്പ് മുന്‍ ന്യൂസിലാന്‍ഡ് ഹെഡ് കോച്ച് മൈക്ക് ഹെസന്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ബോര്‍ഡര്‍ ഗവാസ്‌കറില്‍ വിരാട് മികച്ച പ്രകടനം നടത്തുമെന്നും റെക്കോഡുകള്‍ നേടാനല്ല ടീമിന്റെ വിജയത്തിന് വേണ്ടിയാണ് വിരാട് കളിക്കുന്നതെന്നും മുന്‍ കോച്ച് പറഞ്ഞു.
‘വിരാട് തന്റെ കരിയറിന്റെ ഈ ഘട്ടത്തില്‍ ഇന്ത്യക്കായി മത്സരങ്ങള്‍ ജയിക്കാനാണ് ശ്രമിക്കുന്നത്. അത് ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം അപകടകരമായ ഒരു സൂചനയാണ്, കാരണം അവന്‍ റണ്‍സ് നോക്കാതെ ഫലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താല്‍ വലിയ സ്‌കോറുകള്‍ ഇന്ത്യ നേടും. ഓസ്ട്രേലിയയിലെ സാഹചര്യങ്ങളെക്കുറിച്ച് അവന് അറിയാം, അതിന് സമയമെടുക്കില്ല,
ടെസ്റ്റില്‍ 30 മുതല്‍ 60 ഓവര്‍ വരെയാണ് ഒരു ദിവസത്തിന്റെ പ്രധാന ഘട്ടം. മധ്യനിരയില്‍ വിരാട് ഉണ്ടെങ്കില്‍ കളി കൈവിട്ടുപോകാന്‍ അനുവദിക്കില്ല. വിടവുകള്‍ കണ്ടെത്തി സിംഗിള്‍സും ടെബിള്‍സും അവന്‍ നേടും. ഓസ്ട്രേലിയ അവനെ ആക്രമിച്ചാല്‍, അയാള്‍ക്ക് പ്രത്യാക്രമണം നടത്താം,’മൈക്ക് ഹെസന്‍ ജിയോ സിനിമയോട് പറഞ്ഞു.
മൈക്കിനെപ്പോലെ ആരാധകരും വിരാട് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് വിശ്വസിക്കുന്നത്. എന്നിരുന്നാലും 2019ന് ശേഷം വിരാട് ടെസ്റ്റില്‍ വെറും രണ്ട് സെഞ്ച്വറി മാത്രമാണ് നേടിയത്. ആശങ്കകള്‍ ഉണ്ടെങ്കിലും ഓസ്‌ട്രേലിയക്കെതിരെ വിജയം സ്വന്തമാക്കാനും ബോര്‍ഡര്‍ ഗവാസ്‌കറില്‍ തുടര്‍ച്ചയായ മൂന്നാം വിജയം നേടാനും ഇന്ത്യയ്ക്ക് സാധിക്കുമെന്ന വിശ്വാസത്തിലാണ് എല്ലാവരും.
Content Highlight: Mike Hesson Talking About Virat Kohli