Kerala News
മലയാറ്റൂരില്‍ പാറമടയില്‍ സ്‌ഫോടനം; രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 21, 02:47 am
Monday, 21st September 2020, 8:17 am

എറണാകുളം: മലയാറ്റൂരില്‍ പാറമടയില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. പാറമടയില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

സേലം സ്വദേശിയായ പെരിയണ്ണന്‍(40), കര്‍ണാടക സ്വദേശി ധനപാലന്‍(36) എന്നിവരാണ് മരിച്ചത്.

പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തിലായിരുന്നു വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സ്‌ഫോടനം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും നശിച്ചു.

ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ഇളവുകളെ തുടര്‍ന്ന് പാറമടയിലേക്ക് ജോലിയ്ക്കായി തിരിച്ചെത്തിയ ഇവര്‍ കെട്ടിടത്തില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Migrant workers killed in blast at malayattoor in Eranakulam