| Friday, 20th July 2018, 9:43 pm

വയനാട്ടില്‍ ഇതരസംസ്ഥാനത്തൊഴിലാളികളെ സായുധസംഘം ബന്ദികളാക്കിയതായി റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പാടി: വയനാട്ടില്‍ ഇതരസംസ്ഥാനത്തൊഴിലാളികളെ ആയുധധാരികള്‍ ബന്ദികളാക്കിയതായി റിപ്പോര്‍ട്ടുകള്‍. മേപ്പാടിയിലെ സ്വകാര്യ എസ്‌റ്റേറ്റില്‍ ജോലി ചെയ്യുന്ന രണ്ടു തൊഴിലാളികളാണ് ആയുധധാരികളുടെ പിടിയിലുള്ളത്. കള്ളാടി തൊള്ളായിരം എമറാള്‍ഡ് എസ്റ്റേറ്റിലെ തൊഴിലാളികളെയാണ് ബന്ദികളാക്കി തടഞ്ഞുവച്ചിട്ടുള്ളത്.

പിടിയിലായ നാലു തൊഴിലാളികളില്‍ രണ്ടു പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ എസ്റ്റേറ്റ് അധികൃതരെ ഫോണില്‍ വിവരമറിയിച്ചതോടെയാണ് തൊഴിലാളികള്‍ പിടിയിലാണെന്ന് പുറത്തറിഞ്ഞത്.

നാലു പേരടങ്ങുന്ന സംഘമാണ് തൊഴിലാളികളെ ബന്ദിയാക്കിയിരിക്കുന്നത്. ഇവരില്‍ ആയുധധാരികളായ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ മാവോയിസ്റ്റുകളാണെന്നും സംശയിക്കുന്നു.

തൊഴിലാളികള്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് എസ്‌റ്റേറ്റ് അധികൃതര്‍ പൊലീസിന് വിവരം കൈമാറുകയായിരുന്നു. സംഭവസ്ഥലത്തേക്ക് പൊലീസ് സംഘം തിരിച്ചിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

We use cookies to give you the best possible experience. Learn more