ദുരിതാശ്വാസ ക്യാമ്പിലേക്ക് 50 പുതപ്പുകള്‍ സൗജന്യമായി നല്‍കി മലയാളി കളിയാക്കുന്ന 'ഹിന്ദിക്കാരന്‍'
Kerala News
ദുരിതാശ്വാസ ക്യാമ്പിലേക്ക് 50 പുതപ്പുകള്‍ സൗജന്യമായി നല്‍കി മലയാളി കളിയാക്കുന്ന 'ഹിന്ദിക്കാരന്‍'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th August 2018, 11:01 am

 

ഇരിട്ടി: വില്‍പ്പനക്കായി കൊണ്ടുവന്ന 50 കമ്പിളിപുതപ്പുകള്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ദാനം ചെയ്ത് ഇതരസംസ്ഥാന തൊഴിലാളി. മധ്യപ്രദേശ് സ്വദേശിയായ വിഷ്ണുവാണ് ഇരിട്ടിയിലെ നിര്‍മ്മലാ യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് പുതപ്പു നല്‍കിയത്.

ഇരിട്ടി താലൂക്ക് ഓഫീസില്‍ കമ്പളി പുതപ്പു വില്‍ക്കാനെത്തിയ വിഷ്ണുവിനോട് നാട്ടിലുണ്ടായ ദുരിതത്തെക്കുറിച്ച് ജീവനക്കാര്‍ പറഞ്ഞിരുന്നു. ഇതുകേട്ടതോടെ കയ്യിലുള്ള പുതപ്പ് മുഴുവന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി നല്‍കാമെന്ന് വിഷ്ണു അറിയിക്കുകയായിരുന്നു.

പുതപ്പുകള്‍ വിഷ്ണുവില്‍ നിന്നും കലക്ടര്‍ ഏറ്റുവാങ്ങി ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്തു.

Also Read:അറസ്റ്റിലായ ഹിന്ദു തീവ്രവാദ സംഘടനാ നേതാക്കള്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന് മഹാരാഷ്ട്ര എ.ടി.എസ്

ഇതരസംസ്ഥാനത്തു നിന്നും കച്ചവടത്തിനായി എത്തുന്ന തൊഴിലാളികളെ അവജ്ഞയോടെ ആട്ടിയകറ്റുന്ന മലയാളികള്‍ക്കുള്ള മറുപടിയാണ് വിഷ്ണുവിനെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍.

ഇതരസംസ്ഥാനത്തു നിന്നെത്തുന്ന തൊഴിലാളികളെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരായും ക്രിമിനലുകളായും ചിത്രീകരിച്ച് ഭീതി സൃഷ്ടിക്കുകയാണ് പലപ്പോഴും മലയാളികള്‍ ചെയ്യുന്നത്. ഇത്തരം കച്ചവടക്കാരെ സൂക്ഷിക്കണമെന്നും ഇത്തരക്കാര്‍ക്ക് പ്രവേശനമില്ലയെന്നുമുള്ള പോസ്റ്ററുകള്‍ ഉയര്‍ത്തിയാണ് പലപ്പോഴും മലയാളികള്‍ ഇവരെ “സ്വീകരിച്ചിട്ടുള്ളത്”.