| Monday, 11th May 2020, 10:38 am

ലോക് ഡൗണ്‍: നാട്ടിലേക്ക് തിരികെ പോകാന്‍ കഴിയാത്ത വിഷമത്തില്‍ അതിഥിതൊഴിലാളി എറണാകുളത്ത് ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പശ്ചിമബംഗാളില്‍ നിന്നുള്ള 17 കാരനായ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു.

മുര്‍ഷിദാബാദ് ജില്ലയിലെ സിറോപ്പാറ ഗ്രാമവാസിയായ ആസിഫ് ഇക്ബാല്‍ എറണാകുളം ജില്ലയിലെ ഒരു ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യുകയായിരുന്നു.

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണ്‍ കാരണം നാട്ടിലേക്ക് തിരിച്ചുചെല്ലാന്‍ സാധിക്കാത്തതില്‍  ആസിഫ് അസ്വസ്ഥനായിരുന്നെന്ന് കൂടെ പണിയെടുക്കുന്നവരും ബന്ധുക്കളും പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. 

” ലോക്ക് ഡൗണിനെക്കുറിച്ചും നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തതിനെക്കുറിച്ചും ഓര്‍ത്ത് അവന്‍ വളരെ അസ്വസ്ഥനായിരുന്നു. പക്ഷേ, അവന്‍ ആത്മഹത്യ ചെയ്യുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല, ” ആസിഫിന്റെ കൂടെ പണിചെയ്യുന്ന ഷെരീഫുല്‍ ഇസ്ലാം പറഞ്ഞു. ഇരുവരും ഒരേ ഗ്രാമത്തിലാണ്.

ആസിഫ് വിഷാദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലോക് ഡൗണിന് ശേഷം ആസിഫിന് ജോലിയില്ലായിരുന്നെന്ന് ആസിഫിന്റെ കൂടെ ജോലിചെയ്യുന്നവരെ ഉദ്ധരിച്ച് കോടനാട് സ്റ്റേഷനിലെ പൊലീസ് പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

മെയ് 6 ന് പശ്ചിമ ബംഗാളിലേക്ക് തിരിച്ചുപോയ അതിഥി തൊഴിലാളികളുടെ പട്ടികയില്‍ ആസിഫിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല.

We use cookies to give you the best possible experience. Learn more