ചെന്നൈ: കുടിയേറ്റ തൊഴിലാളികള്‍ മുംബൈയില്‍ പ്രതിഷേധത്തിനിറങ്ങിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം കൊവിഡ് 19 നേക്കാള്‍ വലിയ പ്രതിസന്ധിയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുമെന്ന് കമല്‍ പറഞ്ഞു.
ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആദ്യം ദല്‍ഹി ഇപ്പോള്‍ മുംബൈ. കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി ഒരു ടൈം ബോബാണ്. കൊവിഡിനേക്കാള്‍ വലിയ പ്രതിസന്ധിയാകുന്നതിന് മുമ്പ് അത് നിര്‍വീര്യമാക്കണം. ഏറ്റവും താഴെത്തട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് ബാല്‍ക്കണി സര്‍ക്കാര്‍ ശ്രദ്ധിക്കണം’, കമല്‍ ട്വിറ്ററില്‍ കുറിച്ചു.
ചൊവ്വാഴ്ച ലോക്ഡൗണ്‍ ലംഘിച്ച് മുംബൈയില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധത്തിനിറങ്ങിയിരുന്നു. ബാന്ദ്രയിലെ തെരുവിലാണ് സംഭവം. സ്വദേശത്തേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിഷേധിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊവിഡ് നിര്‍ദ്ദേശങ്ങളെല്ലാം മറികടന്നായിരുന്നു തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധിച്ചത്. ദിവസങ്ങളായി പട്ടിണിയിലാണെന്നും താമസിക്കുന്ന മുറികളില്‍നിന്നും ഇറക്കിവിടുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. ഭക്ഷണം ആവശ്യപ്പെട്ട് സമീപത്തെ ചേരിയിലെ ആളുകളും സംഘത്തിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിരിഞ്ഞുപോകണമെന്ന് പൊലീസ് അവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ ഇത് കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രധാനമന്ത്രി ലോക്ഡൗണ്‍ നീട്ടി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരന്നതെന്നാണ് വിവരം. രാജ്യത്ത് മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൂട്ടമായി എത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
WATCH THIS VIDEO: