ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഗുവാഹത്തി: നാഗാലാന്‍ഡിലെ ബി.ജെ.പി നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്ത നിഷേധിച്ച് നേതൃത്വം.
നാഗാലാന്‍ഡ് ബി.ജെ.പിയില്‍ നിന്ന് 12 നേതാക്കള്‍ തൃണമൂലില്‍ ചേരുമെന്നായിരുന്നു വാര്‍ത്ത.
തൃണമൂലില്‍ ചേരുന്ന കാര്യം സംസാരിക്കാനായി നേതാക്കള്‍ കൊല്‍ക്കത്തയില്‍ എത്തിയിട്ടുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍, തൃണമൂലില്‍ ചേരുന്ന കാര്യം സംസാരിക്കാന്‍ ഒരും ബി.ജെ.പി നേതാവും കൊല്‍ക്കത്തയില്‍ പോയിട്ടില്ലെന്ന് ബി.ജെ.പി നേതൃത്വം പ്രതികരിച്ചു. ഒരു പക്ഷേ മറ്റ് സംസ്ഥാനത്തെ നേതാക്കളായിരിക്കുമെന്നും നേതൃത്വം പ്രതികരിച്ചു.
ബംഗാളിന് പുറത്തേക്ക് തൃണമൂലിന്റെ പ്രവര്‍ത്തനം വ്യാപിക്കാനുള്ള ശ്രമം തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കുന്ന സാഹചര്യത്തിലാണ് നാഗാലാന്‍ഡില്‍ നിന്നും ഇത്തരം ഒരു വാര്‍ത്ത പുറത്തുവന്നത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
അതേസമയം, നാഗാലാന്‍ഡ് ബി.ജെ.പിയില്‍ ചില അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 12 ബി.ജെ.പി എം.എല്‍.എമാര്‍ പാര്‍ട്ടി വിടുന്നെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.
60 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 12 എം.എല്‍.എമാരാണുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: ‘Might be from other state, not Nagaland’: BJP leader refutes claims of party MLAs joining TMC