മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ “”ചൗക്കിദാര്‍ ചോര്‍ ഹെ””(കാവല്‍ക്കാരന്‍ കള്ളനാണ്) പരാമര്‍ശനത്തിനെതിരെ മുംബൈയിലെ സെക്യൂരിറ്റി ജീവനക്കാരുടെ സംഘടന. രാഹുലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണ്.
സുരക്ഷാ ജീവനക്കാരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് ഇതെന്നും അതുകൊണ്ട് തന്നെ രാഹുലിനെതിരെ കേസെടുക്കണമെന്നുമാണ് മഹാരാഷ്ട്ര രാരജ്യ സുരക്ഷാ രക്ഷക് യൂണിയന്‍ ബാന്ദ്ര പൊലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.
സുരക്ഷാ ജീവനക്കാരെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും രാഹുല്‍ വിട്ടുനില്‍ക്കണമെന്നും യൂണിയന്‍ പ്രസിഡന്റ് സന്ദീപ് ഗുര്‍ഗേ ആവശ്യപ്പെട്ടു.
റഫാല്‍ കരാറുമായി ബന്ധപ്പെട്ട അഴിമതി പുറത്തുവന്നതോടെയായിരുന്നു കാവല്‍ക്കാരന്‍ കള്ളനാണെന്ന് പറഞ്ഞുകൊണ്ട് മോദിയെ ആക്രമിച്ച് രാഹുല്‍ എത്തിയത്.
രാജ്യത്തിന്റ കാവല്‍ക്കാരനാണ് താന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മോദി തന്നെ റഫാല്‍ അഴിമതിക്ക് കൂട്ടുനിന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയായായിരുന്നു കാവല്‍ക്കാരന്‍ കള്ളനാണെന്ന പ്രസ്താവനയുമായി രാഹുല്‍ എത്തിയത്.