ലക്‌നൗ: തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ 39 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എന്‍.ഡി.എ ഘടകകക്ഷിയായ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി. വാരാണസിയില്‍ മോദിയ്‌ക്കെതിരെയും ലക്‌നൗവില്‍ രാജ്‌നാഥ് സിങ്ങിനെതിരെയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പാര്‍ട്ടി അധ്യക്ഷനും യോഗി മന്ത്രിസഭയിലെ അംഗവുമായ ഓംപ്രകാശ് രാജ്ഭര്‍ പറഞ്ഞു.
വാരാണസിയില്‍ സിദ്ദാര്‍ത്ഥ് രാജ്ഭറും ലഖ്നൗവില്‍ ബബന്‍ രാജ്ഭറുമായിരിക്കും മത്സരിക്കുകയെന്ന് ഓംപ്രകാശ് രാജ്ഭര്‍ പറഞ്ഞു.
സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ മത്സരിക്കണമെന്ന് സുഹേല്‍ദേവ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും താമര ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ മാത്രം നിര്‍ത്താമെന്നാണ് ബി.ജെ.പി പറഞ്ഞത്. അതേസമയം അപ്‌നാദള്‍ (എസ്) പാര്‍ട്ടിയ്ക്ക് ബി.ജെ.പി രണ്ട് സീറ്റ് നല്‍കിയിരുന്നു.
ഞായറാഴ്ച രാജി നല്‍കുന്നതിനായി രാജ്ഭര്‍ പുലര്‍ച്ചെ മൂന്നു മണിക്ക് യോഗിയുടെ വീട്ടിലെത്തിയിരുന്നെങ്കിലും ഉറങ്ങുകയാണെന്ന് പറഞ്ഞ് കാണാനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രജ്ഭര്‍ പത്രസമ്മേളനം വിളിച്ച് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.