വിദ്യാഭ്യാസ യോഗ്യതകളിലെ പരിമിതികള്‍ ജീവിതത്തിന്റെ മുന്നോട്ടുപോക്കിന് തടസ്സമാകാറുള്ള നിരവധി പേരുണ്ട്. പലവിധ കാരണങ്ങളാല്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നവര്‍, പഠനം പൂര്‍ത്തിയാക്കാനാവാതെ പാതിവഴിയില്‍ മറ്റ് ജോലികളിലേക്ക് തിരിയേണ്ടി വന്നവര്‍, ഉന്നത സ്ഥാനങ്ങളിലെത്താനുള്ള കഴിവുകളുണ്ടായിട്ടും ബിരുദ നിലവാരം അതിന് തടസ്സമായി ഒരേ നിലയില്‍ തുടരേണ്ടി വരുന്നവര്‍, ഇത്തരത്തിലുള്ള നിരവധി പേര്‍ക്ക് അവരുടെ സ്വപ്‌നങ്ങളിലേക്കുള്ള വഴി തുറന്നുകൊടുക്കുകയാണ് മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി എന്ന സ്റ്റഡി സെന്റര്‍. Malabar Institute of Engineering and Technology (MiET).
ലോകത്തിന്റെ ഏത് ഭാഗങ്ങളിലുള്ളവര്‍ക്കും അവരുടെ ജോലിയെയോ മറ്റ് ജീവിത ചുറ്റുപാടുകളെയോ ബാധിക്കാത്ത തരത്തില്‍ അണ്ണാമലൈ, ഭാരതിയാര്‍ തുടങ്ങിയ ദക്ഷിണേന്ത്യയിലെ സുപ്രധാന സര്‍വകലാശാലകളില്‍ നിന്നും വിവിധ കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കാനുള്ള അവസരം നല്‍കുകയാണ് MiET കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ 35000 ത്തിലധികം വിദ്യാര്‍ത്ഥികളാണ് MiET യിലൂടെ തങ്ങളുടെ ജീവിതത്തെ ഉന്നത തലങ്ങളിലേക്കുയര്‍ത്തിയത്.
യോഗ്യതകളില്ലാത്തത് ഇനി തടസ്സമല്ല
ലോകത്തിന്റെ നാനാഭാഗങ്ങളിലും ജോലി ചെയ്യുന്നവരാണ് മലയാളികള്‍. വിദേശ കമ്പനികളില്‍ പലയിടങ്ങളിലും അടിസ്ഥാന യോഗ്യത എന്നത് ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെയായി മാറിക്കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളോളം ജോലി ചെയ്ത എക്‌സ്പീരിയന്‍സ് കൈമുതലായി ഉണ്ടായിട്ടും പുതിയ നിയമങ്ങള്‍ക്കനുസരിച്ചുള്ള യോഗ്യതകള്‍ ഇല്ലാത്തതിനാല്‍ പ്രൊഫഷണല്‍ ജീവിതം വഴിമുട്ടിപ്പോകുന്ന നിരവധി പേരുണ്ട്.
വിദ്യാഭ്യാസ യോഗ്യതകളിലെ പരിമിതികള്‍ കാരണം പ്രൊമോഷനുകള്‍ ലഭിക്കാതെ വര്‍ഷങ്ങളോളം ഒരേ നിലയില്‍ ജീവിതം തുടരേണ്ടി വരുന്നവരും കൂടുതല്‍ ഉയര്‍ന്ന സ്ഥാപനങ്ങളില്‍ അവസരമുണ്ടായിട്ടും വിദ്യാഭ്യാസ യോഗ്യത തടസ്സമാകുന്നവരുമായ ആളുകളുണ്ട്. ജോലിയില്‍ നിന്ന് അവധിയെടുത്ത് കോഴ്‌സ് പൂര്‍ത്തീകരിക്കുക എന്നത് സാധ്യമല്ലാത്തതിനാല്‍ പലപ്പോഴും അത്തരം മോഹങ്ങളുപേക്ഷിക്കുന്നവരാണ് അധികവും.
എന്നാല്‍ അങ്ങനെയുള്ളവര്‍ക്ക് വലിയ ആശ്വാസമാവുകയാണ് MiET. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളിലൂടെയുള്ള വിദൂര വിദ്യാഭ്യാസം വഴി വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് വിവിധ കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കാം. നിങ്ങളുടെ ജോലിയോ സ്ഥലമോ ഒന്നും കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിന് തടസ്സമാകുന്നില്ല. അഡ്മിഷന്‍ സ്വീകരിക്കുന്നത് മുതല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെയുള്ള മുഴുവന്‍ ഘട്ടങ്ങളിലും മികച്ച ഗൈഡന്‍സ് നല്‍കിക്കൊണ്ട് കോഴ്‌സ് കാലയളവില്‍ മുഴുവന്‍ MiET നിങ്ങള്‍ക്കൊപ്പമുണ്ടാകും.
പഠനം മാത്രമല്ല, അഡ്മിഷനും ഗൈഡന്‍സുമെല്ലാം ഓണ്‍ലൈനില്‍
കോഴ്‌സുകളുടെ തെരഞ്ഞെടുപ്പും അഡ്മിഷന്‍ പരിപാടികളുമെല്ലാം സര്‍വകലാശാലകളില്‍ നേരിട്ടെത്തി ഏറെ ശ്രമഫലമായി ചെയ്യേണ്ടിയിരുന്ന സാഹചര്യങ്ങളായിരുന്നു മുന്‍പ്. എന്നാല്‍ MiET വഴി വാട്‌സ് ആപ്പിലൂടെ തന്നെ ഓരോരുത്തര്‍ക്കും അഡ്മിഷന്‍ ഉറപ്പിക്കാം. ഐ.ഡി. കാര്‍ഡ്, സ്റ്റഡി മെറ്റീരിയല്‍സ്, ഹാള്‍ ടിക്കറ്റ്‌സ് എന്നിവയെല്ലാം പോസ്റ്റല്‍/കൊറിയര്‍ വഴി ലഭിക്കും. പരീക്ഷകള്‍ക്ക് മാത്രം നേരിട്ടെത്തിയാല്‍ മതി. ഇന്ത്യയിലെവിടെ നിന്നും പരീക്ഷകള്‍ എഴുതുകയും ചെയ്യാം.
ഉയര്‍ന്ന മൂല്യമുള്ള സര്‍ട്ടിഫിക്കറ്റ്
2018 ല്‍ യു.ജി.സി പുറത്തറിക്കിയ Territorial Jurisdiction Rule പ്രകാരം സര്‍വകലാശാലകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മാത്രമേ അഡ്മിഷന്‍ നല്‍കാന്‍ പാടുള്ളൂ. MiET വഴി അതാത് സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ അഡ്മിഷന്‍ നേടാം എന്നതിനാല്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റില്‍ പഠനകേന്ദ്രമായി രേഖപ്പെടുത്തുക സര്‍വകലാശാല നിലനില്‍ക്കുന്ന സംസ്ഥാനം തന്നെയായിരിക്കും. ഇതുവഴി ഉന്നതവിദ്യാഭ്യാസം, യു.പി.എസ്.സി, പി.എസ്.സി എന്നിവക്കെല്ലാം മൂല്യവത്തായ സര്‍ട്ടിഫിക്കറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്.
16 വര്‍ഷത്തിലധികമായി വിദ്യാഭ്യാസ രംഗത്ത്
മലബാര്‍ എജ്യൂക്കേഷന്‍ ഫൗണ്ടേഷന് കീഴില്‍ സാവന്‍ കുമാര്‍ ചെയര്‍മാന്‍ ആയും പ്രീഷ നെച്ചിക്കാട്ട് മാനേജിംഗ് ഡയറക്‌റായും പ്രവര്‍ത്തിക്കുന്ന MiET കേരള, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. ഐ.ടി. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്ന സാവന്‍ കുമാര്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരമാണ് ഉന്നത നിലവാരത്തില്‍ മികച്ച ഗൈഡന്‍സോട് കൂടി വിദ്യാര്‍ത്ഥികള്‍ക്ക് വിദൂരവിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന ഒരു സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ സര്‍ക്കാര്‍-പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന 35000 ല്‍ അധികം പേര്‍ ഇതിനകം MiET വഴി കോഴ്‌സ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കോഴ്‌സുമായി ബന്ധപ്പെട്ട സമഗ്രമായ വിവരങ്ങളും നിര്‍ദേശങ്ങളും കൃത്യമായ സമയങ്ങളില്‍ നല്‍കിയ MiET തന്റെ ജീവിതത്തില്‍ വലിയ മാറ്റമാണ് സമ്മാനിച്ചതെന്നാണ് കുവൈത്തില്‍ ജോലി ചെയ്തുകൊണ്ട് എം.ബി.എ പൂര്‍ത്തീകരിച്ച ഷംനാസ് അബ്ദുല്‍ അസീസ് പറയുന്നത്. സമാനമായ അനുഭവങ്ങള്‍ തന്നെയാണ് MiET വഴി കോഴ്‌സ് പൂര്‍ത്തീകരിച്ച മുഴുവനാളുകള്‍ക്കും പറയാനുള്ളത്.
ലോകത്തിന്റെ ഏത് കോണില്‍ നിന്നും 7736777710 എന്ന വാട്‌സ് ആപ്പ് നമ്പര്‍ വഴി വിദൂരവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സംശയനിവരാണങ്ങള്‍ക്കുമുള്ള അവസരവും MiET ഒരുക്കിയിട്ടുണ്ട്.
Content highlights: MiET Provides the opportunity to distance education