ഓം ശാന്തി ഓശാന സിനിമയുടെ തിരക്കഥയിലൂടെ തന്റേതായ ഒരിടം സൃഷ്ടിച്ച വയനാട്ടുകാരനാണ് മിഥുൻ മാനുവൽ തോമസ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തമായ ഴോണറിലുള്ള സിനിമകളാണ് മിഥുൻ മാനുവൽ എന്ന സംവിധായകൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. മിഥുൻ എന്ന തിരക്കഥാകൃത്തിന്റെ സിനിമകളിൽ നിന്നും അദ്ദേഹത്തിന്റെ സംവിധാന ചിത്രങ്ങളുടെ പേരുകൾ വേറിട്ട് നിൽക്കുന്നുണ്ട്. മിഥുൻ സംവിധാനം ചെയ്ത സംവിധാനം എല്ലാ പടങ്ങളുടെയും എയിൽ തുടങ്ങുന്നതാണ്.
മിഥുൻ മാനുവൽ ആദ്യ സംവിധാന ചിത്രമാണ് ആട്. ഷോർട്ട് ഫിലിം ആയി ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ചിത്രമായിന്നു തിയേറ്ററിൽ പ്രതീക്ഷിച്ച പ്രതികരണം ലഭിക്കാതിരുന്ന ചിത്രം പിന്നീട് ഡി.വി.ഡിയിലൂടെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ജയസൂര്യ പ്രധാന കഥാപാത്രത്തിൽ എത്തിയ ആടിന് ശേഷം 2016 മിഥുൻ സംവിധാനം ചെയ്ത അടുത്ത എയിൽ തുടങ്ങുന്ന ചിത്രമാണ് ആൻ മരിയ കലിപ്പിലാണ്. സണ്ണി വെയ്ൻ പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രത്തിൽ ദുൽഖർ സൽമാൻ കാമിയോ റോളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
2017ൽ മിഥുൻ മാനുവലിൻറെ സംവിധാനത്തിൽ പിറന്നത് രണ്ട് എ പടങ്ങളാണ്. അലമാരയും ആട് 2വും. സണ്ണി വെയ്ൻ തന്നെയായിരുന്നു മിഥുന്റെ അലമാരയിലെയും നായകൻ. 2017ൽ ഇറങ്ങിയ ഒരു കോമഡി സിനിമയായിരുന്നു അലമാര. സണ്ണിക്ക് പുറമേ അതിഥി രവി, അജു വർഗ്ഗീസ്, സൈജു കുറുപ്പ്, രൺജി പണിക്കർ, സോനു അന്ന, ജേക്കബ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
തിയേറ്ററിൽ പരാജയമായ ആടിന് ശേഷം 2017 മിഥുൻ സംവിധാനം ചെയ്ത ചിത്രമാണ് ആട് 2. എന്നാൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ആട് 2വിന് ലഭിച്ചത് . 2015 പുറത്തിറങ്ങിയ ആട് സിനിമയുടെ പിന്തുടർന്നുള്ള കഥയാണ് ആട് 2. ജയസൂര്യക്ക് പുറമേ സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, ഭഗത് മാനുവൽ തുടങ്ങിയവരും പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നു.
ഐശ്വര്യ ലക്ഷ്മി- കാളിദാസ് കൂട്ടുകെട്ടിൽ പിറന്ന ഒരു കോമഡി ഡ്രാമ ചിത്രമായിരുന്നു അർജൻറീന ഫാൻസ് കാട്ടൂർ കടവ്. ഈ ചിത്രത്തോടു കൂടി മിഥുന്റെ നാലാമത് എ പടമായി അർജൻറീന ഫാൻസ് കാട്ടൂർ കടവ് മാറി.
എന്നാൽ 2020ൽ പുറത്തിറങ്ങിയ അഞ്ചാം പാതിരയ്ക്ക് ശേഷമാണ് മിഥുൻ തന്റെ ചിത്രങ്ങളിൽ എ എന്ന അക്ഷരം തുടർച്ചയായി വരുന്നത് ശ്രദ്ധയിൽ പെട്ടതെന്ന് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. പേര് തപ്പി തപ്പി മടുത്താണ് അഞ്ചാം പാതിര എന്ന് അവസാനം ഇട്ടതെന്നും അപ്പോഴാണ് അതും എയിലാണ് തുടങ്ങുന്നത് മനസ്സിലായിരുന്നതെന്നും മിഥുൻ പറഞ്ഞത്. ഇനി വരുന്ന തന്റെ എല്ലാ പടങ്ങളും എ യിൽ തന്നെ തുടങ്ങുമെന്നും മിഥുൻ അഭിമുഖത്തിൽ പറയുന്നുണ്ട്.
ജയറാം നായകനായി എത്തുന്ന അബ്രഹാം ഓസ്ലരാണ് മിഥുൻ സംവിധാനം ചെയ്ത പുതിയ ചിത്രം. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതേസമയം, അബ്രഹാം ഓസ്ലറില്‍ ജയറാമിന് പുറമെ അനശ്വര രാജനും, അര്‍ജുന്‍ അശോകനും, സൈജു കുറുപ്പും ജഗദീഷും ഒന്നിക്കുന്നുണ്ട്. 2024ൽ പുറത്തിറങ്ങുന്ന അജുവിന്റെ അടുത്ത പടം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അർദ്ധരാത്രിയിലെ കുടയാണെന്ന് താരം ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
ഓം ശാന്തി ഓശാനക്ക് പുറമെ ഗരുഡൻ, ഫീനിക്സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ നിർവഹിച്ചത് മിഥുനാണ്. മമ്മൂട്ടിയെ നായകനാക്കി വൈശാഖിന്റെ സംവിധാനത്തിൽ എത്തുന്ന ടർബോയുടെ തിരക്കഥ രചിച്ചതും മിഥുൻ മാനുവൽ ആണ്.
Content Highlight: Midun manuel A movies