| Wednesday, 28th June 2023, 6:57 pm

കമല്‍ സാറിനെ ഇംപ്രസ് ചെയ്യാനുള്ള ഡബ്ബിങ് ആയിരുന്നു അന്ന് അവിടെ നടന്നത്; അത് കഴിഞ്ഞ് പടത്തില്‍ ചാന്‍സ് കിട്ടി: മിഥുന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ മിഥുന്‍ രമേഷ്. ആദ്യമായി ഇന്റര്‍വ്യൂ ചെയ്താണ് ഫീല്‍ഡിലേക്ക് എത്തുന്നതെന്നും അഡ്വട്ടൈസ്‌മെന്റ് കണ്ട് അപ്ലെ ചെയ്താണ് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമ ചെയ്യുന്നതെന്നും മിഥുന്‍ പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മിഥുന്‍ രമേഷ്.

‘ആദ്യമായി ഒരു ഇന്റര്‍വ്യൂ ചെയ്തായിരുന്നു ഈ ഫീല്‍ഡിലേക്ക് വരുന്നത്. എങ്ങനെയെങ്കിലുമൊക്കെ ടി.വിയില്‍ വരണമെന്നത് ആ കാലഘട്ടത്തിലുള്ള ആഗ്രഹമായിരുന്നു. എന്ത് കിട്ടിയാലും ചെയ്യുമായിരുന്നു. അന്ന് ഒരു അഡ്വട്ടൈസ്‌മെന്റ് കണ്ട് അയച്ചിട്ടാണ് ആദ്യത്തെ സിനിമയായ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ചെയ്യുന്നത്,’ അദ്ദേഹം പറഞ്ഞു.

നമ്മള്‍ എന്ന സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും സംവിധായകന്‍ കമലിനെ പരിചയപ്പെട്ടതിനെ കുറിച്ചും മിഥുന്‍ സംസാരിച്ചു.

‘കമല്‍ സാറിനെ ആദ്യമായി പരിചയപ്പെടുന്നത് ഡബ്ബിങ്ങിലൂടെയായിരുന്നു. അന്ന് ചാന്‍സ് ചോദിക്കണമല്ലോ എങ്ങനെയെങ്കിലും, അപ്പോള്‍ അവരിലേക്ക് എത്തണമല്ലോ. എല്ലാവരെയും പരിചയപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗം ഡബ്ബിങ്ങ് ആയിരുന്നു. ഗ്രാമഫോണില്‍ ഡബ്ബിങ് ചെയ്യാനെത്തിയപ്പോള്‍ അവിടെ കമല്‍ സാര്‍ ഉണ്ടായിരുന്നു. എന്റെ ആഗ്രഹം ഡബ്ബിങ് ചെയ്യാന്‍ പോകുന്നതോ അതിന്റെ പൈസയോ ഒന്നുമല്ല. കമല്‍ സാറിനെ മീറ്റ് ചെയ്യണം, ഒരു ചാന്‍സ് ചോദിക്കണം എന്നതായിരുന്നു. പുള്ളിയെ ഇംപ്രസ് ചെയ്യാനുള്ള ഡബ്ബിങ് ആയിരുന്നു അവിടെ നടക്കുന്നതൊക്കെ. എന്റെ ഡബ്ബിങ് കഴിഞ്ഞപ്പോള്‍ കമല്‍ സാര്‍ ഗംഭീരമായിട്ടുണ്ടെന്ന് പറഞ്ഞു. ലഞ്ച് കഴിക്കാന്‍ വരാനും എന്നെ വിളിച്ചു. അവിടെ ചെന്നപ്പോള്‍ ഞാന്‍ ശരിക്കും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അല്ല, അഭിനേതാവാണെന്ന് സാറിനോട് പറഞ്ഞു. ഞാന്‍ ഇന്ന പടത്തിലൊക്കെ അഭിനയിച്ചിട്ടുണ്ടെന്നും പറഞ്ഞു. അപ്പോള്‍ സാര്‍ ഞാനത് ആലോചിച്ചുവെന്ന് പറഞ്ഞു. അടുത്ത പടത്തില്‍ എനിക്കൊരു ക്യാരക്ടര്‍ തരാമെന്ന് സാര്‍ പറഞ്ഞു. അത് കഴിഞ്ഞ് പിന്നെ ഞാന്‍ സാറിനെ വിളിയോട് വിളിയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

           

മല്ലുസിംഗ് സിനിമയില്‍ ഉണ്ണി മുകുന്ദന് വേണ്ടി ഡബ്ബ് ചെയ്തതോടെയാണ് അദ്ദേഹവുമായുള്ള തന്റെ ഫ്രണ്ട്ഷിപ്പ് ആരംഭിച്ചതെന്നും മല്ലുസിംഗില്‍ ഡബ്ബ് ചെയ്യാന്‍ പറ്റിയെന്നത് വലിയ അംഗീകാരമായി തോന്നിയ കാര്യമാണെന്നും മിഥുന്‍ പറഞ്ഞു.

‘മല്ലുസിംഗില്‍ ഉണ്ണി മുകുന്ദന് വേണ്ടി ഡബ്ബ് ചെയ്യാന്‍ പറ്റിയെന്നത് എനിക്ക് വലിയ അംഗീകാരമായി തോന്നിയ കാര്യമാണ്. ഉണ്ണിമുകുന്ദന്‍ ഹീറോയായി വന്ന ഒരു സിനിമയില്‍ അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്യാന്‍ പറ്റി എന്നുള്ളത് വലിയ ഭാഗ്യമാണ്. ഉണ്ണിയുമായുള്ള എന്റെ ഫ്രണ്ട്ഷിപ്പിന്റെ തുടക്കം അവിടെ നിന്നാണ്. ഞാന്‍ ഹീറോയായി അഭിനയിക്കുന്ന പടമാണെങ്കില്‍ അതിനകത്ത് എന്റെ ശബ്ദം തന്നെ വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഉണ്ണിയും അങ്ങനെ തന്നെയാണ് ആഗ്രഹിച്ചത്. അന്ന് പക്ഷെ വൈശാഖ് ഉണ്ണിയോട് പറഞ്ഞുകൊടുത്തിരുന്നു എന്തിനാണ് മറ്റൊരാള്‍ ഡബ്ബ് ചെയ്യുന്നത് എന്നത്. ഇത് ചെയ്ത് കഴിഞ്ഞ് ഞാന്‍ ഉണ്ണിയെ നേരിട്ട് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു, ഉണ്ണീ, എനിക്ക് വേണ്ട രീതിയില്‍ ചെയ്യാന്‍ പറ്റിയിട്ടില്ല എന്ന്.

കാരണം ഉണ്ണിയുടെ ഹിന്ദി അത്രയും ഫ്ളുവന്റായിരുന്നു, ഞാനെത്ര പറഞ്ഞാലും അത്രയും വരില്ല. എന്റെ ഹിന്ദിയില്‍ എന്തായാലും ഒരു മലയാളം ആക്സന്റ് വരും. അതൊന്നും എനിക്ക് ശരിയാക്കാന്‍ പറ്റിയിട്ടില്ല എന്നും ഞാന്‍ ഉണ്ണിയോട് പറഞ്ഞു. ബ്രോ, ശരിക്കും അത് എന്റെയും മനസ്സിലുണ്ടായിരുന്നു, അതെങ്ങനെയാണ് നിങ്ങളോട് പറയുക എന്ന് കരുതിയിരിക്കുകയായിരുന്നു എന്നാണ് ഉണ്ണി തിരച്ചുപറഞ്ഞത്. അങ്ങനെ സംസാരിച്ചാണ് ഞങ്ങള്‍ കണക്ടാകുന്നത്,’ മിഥുന്‍ പറഞ്ഞു.

Content Highlight: Midhun ramesh about his first movie

We use cookies to give you the best possible experience. Learn more