| Saturday, 24th March 2018, 5:21 pm

'ഇനി ആരെങ്കിലും പണം ചോദിച്ചാല്‍ കരണക്കുറ്റി നോക്കി പൊട്ടിക്കണം; കോമഡി ഉത്സവത്തിന്റെ പേരില്‍ പണം തട്ടുന്ന സംഘത്തിനെതിരെ മിഥുന്റെ മാസ്സ് മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകശ്രദ്ധ ഏറെ പിടിച്ചുപറ്റിയ ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ ഒന്നാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവം. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഈ പരിപാടിയുടെ എപ്പിസോഡ് ആരംഭിച്ചത് അവതാരകന്‍ മിഥുന്റെ പഞ്ച് ഡയലോഗോടു കൂടിയായിരുന്നു. പരിപാടിയുടെ പേരില്‍ തട്ടിപ്പു നടത്തുന്ന സംഘത്തിനെതിരെ ആഞ്ഞടിച്ചാണ് മിഥുന്‍ പോഗ്രാം തുടങ്ങിയത്.

“കോമഡി ഉത്സവത്തിന്റെ ഓഡിഷനില്‍ പങ്കെടുക്കുന്നതിന് ആരെങ്കിലും പണം ചോദിച്ചാല്‍ കരണക്കുറ്റി നോക്കി അടിക്കണമെന്നാണ് മിഥുന്‍ പറഞ്ഞത്. ഞങ്ങളുടെ പ്രോഗ്രാമില്‍ ഇതേവരെ പണം കൊടുത്ത് മത്സാര്‍ഥികളെ കൊണ്ടുവരുന്ന സമ്പ്രാദയമില്ല. വരുന്നവര്‍ക്ക് അങ്ങോട്ട് പണം കൊടുക്കുന്നതല്ലാതെ യാതൊരുവിധത്തിലുള്ള പണമിടപാടുകളും പരിപാടിയുടെ മറവില്‍ നടക്കുന്നില്ല.


ALSO READ: ‘എ’ സര്‍ട്ടിഫിക്കറ്റിനെതിരെ പൊരുതി ജയിച്ച് ആഭാസം; നായകന്റെ കാല്‍തുടയില്‍ യു/എ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിച്ച് അണിയറപ്രവര്‍ത്തകര്‍


പരിപാടിക്കെത്തുന്നതില്‍ ബുദ്ധിമുട്ടുള്ള കലാകാരന്‍മാരെ എത്തിക്കാന്‍ അവരുടെ അടുത്ത് നേരിട്ടെത്തിയാണ് ഓഡിഷന്‍ നടത്താറുള്ളത്. ഇത്തരത്തില്‍ ജീവിക്കാന്‍ തന്നെ കഷ്ടപ്പെടുന്ന മത്സാരാര്‍ഥികളുടെ കൈയ്യില്‍ നിന്നും പണം തട്ടുന്നവര്‍ വെള്ളമിറങ്ങാതെ ചത്തുപോകുമെന്നാണ് മിഥുന്‍ മറുപടി നല്‍കിയത്”.

കഴിഞ്ഞ എപ്പിസോഡിലാണ് ഓഡിഷനില്‍ പങ്കെടുക്കണമെങ്കില്‍ 25000 രൂപ നല്‍കണമെന്നാവശ്യപ്പെട്ട് ഒരു സംഘം കൊല്ലം സ്വദേശിയായ സുരേഷില്‍ നിന്നും പണം ആവശ്യപ്പെട്ടത്. തങ്ങള്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ നിന്നാണെന്നും സുരേഷിന്റെ വൈറല്‍ വീഡിയോകള്‍ കണ്ടിട്ടാണ് വിളിക്കുന്നതെന്നുമാണ് സംഘം പറഞ്ഞിരുന്നത്.

തുടര്‍ന്ന് ഓഡിഷനില്‍ പങ്കെടുക്കണമെങ്കില്‍ 25000 രൂപ രജിസ്‌ട്രേഷന്‍ ഫീസായി നല്‍കണമെന്നും തന്നെ വിളിച്ചവര്‍ ആവശ്യപ്പെട്ടതായി സുരേഷ് പറഞ്ഞു.

ഇങ്ങനെ കാശുണ്ടാക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ വല്ല റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും ചെയ്യുന്നതാകും നല്ലത്. പാവപ്പെട്ടവരെ ഒരു പരിപാടിയുടെ പേരില്‍ പറ്റിക്കുന്നത് നല്ല നടപടിയല്ലെന്നും പരിപാടിയുടെ മുഖ്യ വിധികര്‍ത്താവും നടനുമായ ടിനിടോം പറഞ്ഞു.

മാത്രമല്ല, ഇനിയും ഇത്തരം തട്ടിപ്പുകാണിക്കാന്‍ ഒരുമ്പെടുന്നവരുടെ ശ്രദ്ധയ്ക്ക് പാവപ്പെട്ട മത്സരാര്‍ഥികളെ പറ്റിക്കുന്ന ഇടപാടുമായെത്തിയാല്‍ കര്‍ശന നിയമനടപടികള്‍ തങ്ങള്‍ സ്വീകരിക്കുമെന്നും കോമഡി ഉത്സവത്തിന്റെ പ്രധാന അവതാരകനായ മിഥുന്‍ മുന്നറിയിപ്പ് നല്കി.

Latest Stories

We use cookies to give you the best possible experience. Learn more