ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ടര്‍ബോ. ചിത്രം മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി എഴുതിയ കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ഡെവലെപ്പ് ചെയ്തതാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ അത്തരത്തില്‍ കോട്ടയം കുഞ്ഞച്ചന്‍ 2വിന്റെ കഥയില്‍ മാറ്റം വരുത്തിയ കഥയല്ല ടര്‍ബോയുടേതെന്ന് പറയുകയാണ് തിരക്കഥകൃത്ത് മിഥുന്‍ മാനുവല്‍ തോമസ്. താന്‍ മുമ്പ് ടര്‍ബോ പീറ്ററെന്ന പേരില്‍ അനൗണ്‍സ് ചെയ്ത സിനിമയാണിതെന്ന് പലരും പറയുന്നുണ്ടെന്നും എന്നാല്‍ അങ്ങനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടര്‍ബോയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മിഥുന്‍ മാനുവല്‍ തോമസ്. പിന്നെ എന്താണ് ടര്‍ബോയെന്ന ചോദ്യത്തിന് പുതിയ ഒരു കഥയാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
ടര്‍ബോ ഒരു കൊമോര്‍ഷ്യല്‍ എന്റര്‍ടൈനറാണെന്നും ഒരുപാട് ആക്ഷനും കുറച്ച് ഹ്യൂമറും ഫ്രണ്ട്ഷിപ്പും ഡ്രാമയുമൊക്കെയുള്ള സിനിമയാണെന്നും മിഥുന്‍ അഭിമുഖത്തില്‍ പറഞ്ഞു. എന്റര്‍ടൈമെന്റ് ഉദ്ദേശിച്ച് പുറത്തിറക്കുന്നതും എല്ലാത്തരം ആളുകള്‍ക്കും കാണാന്‍ കഴിയുന്നതുമായ സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കോട്ടയം കുഞ്ഞച്ചന്‍ 2വിന്റെ കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ഡെവലെപ്പ് ചെയ്തതല്ല ഈ സിനിമ. ടര്‍ബോ പീറ്റര്‍ എന്ന പേരില്‍ ഞാന്‍ മുമ്പ് അനൗണ്‍സ് ചെയ്ത സിനിമയാണ് ഇതെന്ന് പലരും പറയുന്നു. എന്നാല്‍ അങ്ങനെയല്ല.
പുതിയ ഒരു കഥയാണ് ടര്‍ബോ. ഇതൊരു കൊമോര്‍ഷ്യല്‍ എന്റര്‍ടൈനറാണ്. ഒരുപാട് ആക്ഷനുണ്ട്, ഹ്യൂമറും ഫ്രണ്ട്ഷിപ്പുമുണ്ട്. പിന്നെ കുറച്ച് ഡ്രാമയുണ്ട്. എന്റര്‍ടൈമെന്റ് ഉദ്ദേശിച്ച് പുറത്തിറക്കുന്ന സിനിമയാണ്. എല്ലാത്തരം ആളുകള്‍ക്കും കാണാന്‍ കഴിയുന്ന സിനിമ കൂടെയാണ് ടര്‍ബോ,’ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.
പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണ് ടര്‍ബോ. ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ ചിത്രമാണ് ഇത്.
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രം മെയ് 23നാണ് തിയേറ്ററില്‍ എത്തുന്നത്.
Content Highlight: Midhun Manuel Thomas Talks About Kottayam Kunjachan And Turbo Peetter