| Monday, 22nd January 2024, 3:22 pm

വലിയ സീനിയറായിട്ടും അദ്ദേഹം ഓസ്ലറിന്റെ ലൊക്കേഷനില്‍ വന്നത് അങ്കലാപ്പില്‍; കാരണം... മിഥുന്‍ മാനുവല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2014ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന സിനിമയുടെ തിരക്കഥ ഒരുക്കിക്കൊണ്ട് സിനിമാ മേഖലയിലേക്ക് കടന്ന് വന്ന വ്യക്തിയാണ് മിഥുന്‍ മാനുവല്‍ തോമസ്. പിന്നീട് ആട് എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് മിഥുന്‍ സംവിധായകന്റെ കുപ്പായവുമണിഞ്ഞു.

വളരെ കുറഞ്ഞ സിനിമകള്‍ കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മിഥുന്‍. വ്യത്യസ്തമായ ഴോണറിലുള്ള ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകരില്‍ ഒരാള്‍ കൂടെയാണ് മിഥുന്‍ മാനുവല്‍ തോമസ്.

അദ്ദേഹം ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയറാമിനെ കുറിച്ച് സംസാരിക്കുകയാണ് മിഥുന്‍.

ജയറാമും താനും തമ്മില്‍ ഇപ്പോള്‍ നല്ല സൗഹൃദത്തിലാണെന്നും അദ്ദേഹം തുടക്കത്തില്‍ അബ്രഹാം ഓസ്ലറിന്റെ ലൊക്കേഷനിലേക്ക് വളരെ അങ്കലാപ്പിലായിരുന്നു വന്നിരുന്നതെന്നും മിഥുന്‍ പറഞ്ഞു.

ജയറാം ഒരു സീനിയറാണെങ്കിലും അദ്ദേഹത്തിന് വരേണ്ടിയിരുന്നത് ന്യൂ ജനറേഷന്‍ എന്ന് വിളിക്കാവുന്ന ഒരു കൂട്ടം ആളുകളിലേക്കായിരുന്നു എന്നും മിഥുന്‍ പറയുന്നു.

വളരെ കംഫര്‍ട്ടബിളായിട്ടുള്ള ആളാണ് ജയറാമെന്നും അദ്ദേഹത്തിന്റെ കൃത്യനിഷ്ടത തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും മിഥുന്‍ മാനുവല്‍ തോമസ് കൂട്ടിച്ചേര്‍ത്തു.

‘ജയറാമേട്ടനും ഞാനും തമ്മില്‍ ഇപ്പോള്‍ നല്ല സൗഹൃദത്തിലാണ്. അദ്ദേഹം തുടക്കത്തില്‍ അബ്രഹാം ഓസ്ലറിന്റെ ലൊക്കേഷനിലേക്ക് വളരെ അങ്കലാപ്പിലായിരുന്നു വന്നിരുന്നത്.

പുള്ളി സീനിയറാണ്. എന്നാല്‍ അദ്ദേഹത്തിന് വരേണ്ടത് ന്യൂ ജനറേഷന്‍ എന്ന് വിളിക്കാവുന്ന ഒരു കൂട്ടം ആളുകളിലേക്കാണ്. പക്ഷേ വളരെ കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആളാണ് അദ്ദേഹം.

ഏഴ് മണിക്കാണ് ഷൂട്ട് എന്ന് പറഞ്ഞാല്‍ അഞ്ച് മിനിട്ട് മുമ്പ് ആള്‍ ലൊക്കേഷനില്‍ എത്തും. ജയറാമേട്ടന്റെ ആ പഞ്ച്വാലിറ്റി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്,’ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.


Content Highlight: Midhun Manuel Thomas Talks About Jayaram

We use cookies to give you the best possible experience. Learn more