ഞാനത് മമ്മൂക്കയോട് പറഞ്ഞു; അദ്ദേഹം ആ വേഷം ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല; കാരണം... മിഥുന്‍ മാനുവല്‍
Film News
ഞാനത് മമ്മൂക്കയോട് പറഞ്ഞു; അദ്ദേഹം ആ വേഷം ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല; കാരണം... മിഥുന്‍ മാനുവല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st January 2024, 9:59 pm

2014ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന സിനിമയുടെ തിരക്കഥ ഒരുക്കിക്കൊണ്ട് സിനിമാ മേഖലയിലേക്ക് കടന്ന് വന്ന ആളാണ് മിഥുന്‍ മാനുവല്‍ തോമസ്. കോമഡി ഴോണറിലുള്ള ആട് സംവിധാനം ചെയ്ത് കൊണ്ട് പിന്നീട് മിഥുന്‍ സംവിധായകന്റെ കുപ്പായവുമണിഞ്ഞു.

വളരെ കുറഞ്ഞ സിനിമകള്‍ കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മിഥുന്‍. വ്യത്യസ്തമായ ഴോണറിലുള്ള ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകരില്‍ ഒരാള്‍ കൂടെയാണ് മിഥുന്‍ മാനുവല്‍ തോമസ്.

അദ്ദേഹം ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ മമ്മൂട്ടിയുമെത്തിയിരുന്നു. മിഥുനിന്റെ ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനും ഒരു അതിഥിവേഷത്തിലെത്തിയിരുന്നു.

ഇപ്പോള്‍ അബ്രഹാം ഓസ്ലറിന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖറിനെ കുറിച്ച് സംസാരിക്കുകയാണ് മിഥുന്‍.

അദ്ദേഹം വളരെ വലിയ ഒരു ഏഞ്ചലിക്ക് ഫേവറാണ് തങ്ങള്‍ക്ക് ആന്‍മരിയയില്‍ ചെയ്ത് തന്നതെന്നും അതിന് ദുല്‍ഖറിനോട് തന്റെ സിനിമാ കരിയറില്‍ വലിയ കടപ്പാടുണ്ടുണ്ടെന്നും മിഥുന്‍ മാനുവല്‍ പറയുന്നു.

ദുല്‍ഖറിനോടുള്ള തന്റെ കമ്മിറ്റ്‌മെന്റിനെ കുറിച്ച് താന്‍ ഇടക്ക് മമ്മൂട്ടിയോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുല്‍ഖറിന് അന്ന് ആ വേഷം ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും മിഥുന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ദുല്‍ഖര്‍ വളരെ വലിയ ഒരു ഏഞ്ചലിക്ക് ഫേവറാണ് ഞങ്ങള്‍ക്ക് ആന്‍മരിയയില്‍ ചെയ്ത് തന്നത്. അവനോട് എനിക്ക് വലിയ കമ്മിറ്റ്‌മെന്റ് ഉണ്ടെന്ന് ഞാന്‍ ഇടക്ക് മമ്മൂക്കയോട് പറഞ്ഞിരുന്നു. കാരണം പുള്ളിക്ക് അന്ന് ആ വേഷം ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.

അന്ന് ആള്‍ ഗസ്റ്റ് വേഷം ചെയ്യാറുണ്ടായിരുന്നില്ല. അങ്ങനെയുള്ള വേഷം പുള്ളി ഇതുവരെ ചെയ്തിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ആള്‍ അന്ന് നമ്മുടെ സിനിമയില്‍ വന്നതിന് എന്റെ സിനിമാ കരിയറില്‍ വലിയ ഒരു കടപ്പാടുണ്ട്,’ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.


Content Highlight: Midhun Manuel Thomas Talks About Dulquer Salmaan