മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആന്‍മരിയ കലിപ്പിലാണ്. സാറ അര്‍ജുന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരു അതിഥി വേഷത്തിലെത്തിയിട്ടുണ്ട്.
ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ അബ്രഹാം ഓസ്ലറിന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ അതിഥി വേഷത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.
ദുല്‍ഖര്‍ സല്‍മാന്‍ തനിക്ക് ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലൂടെ വളരെ വലിയ ഒരു ഏഞ്ചലിക്ക് ഫേവറാണ് ചെയ്ത് തന്നതെന്നും അവനോട് തനിക്ക് വലിയ കമ്മിറ്റ്‌മെന്റുണ്ടെന്ന് താന്‍ ഇടക്ക് മമ്മൂട്ടിയോട് പറഞ്ഞിരുന്നുവെന്നും മിഥുന്‍ പറയുന്നു.
ദുല്‍ഖര്‍ സല്‍മാന് അന്ന് ആ വേഷം ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അന്ന് അതിഥി വേഷങ്ങള്‍ ചെയ്യാറുണ്ടായിരുന്നില്ലെന്നും പറയുന്ന മിഥുന്‍ അങ്ങനെയുള്ള വേഷം ദുല്‍ഖര്‍ ഇതുവരെയും ചെയ്തിട്ടില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
‘ദുല്‍ഖര്‍ വളരെ വലിയ ഒരു ഏഞ്ചലിക്ക് ഫേവറാണ് ഞങ്ങള്‍ക്ക് ആന്‍മരിയയില്‍ ചെയ്ത് തന്നത്. അവനോട് എനിക്ക് വലിയ കമ്മിറ്റ്‌മെന്റ് ഉണ്ടെന്ന് ഞാന്‍ ഇടക്ക് മമ്മൂക്കയോട് പറഞ്ഞിരുന്നു. കാരണം പുള്ളിക്ക് അന്ന് ആ വേഷം ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.
അന്ന് ആള്‍ ഗസ്റ്റ് വേഷം ചെയ്യാറുണ്ടായിരുന്നില്ല. അങ്ങനെയുള്ള വേഷം പുള്ളി ഇതുവരെ ചെയ്തിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ആള്‍ അന്ന് നമ്മുടെ സിനിമയില്‍ വന്നതിന് വലിയ ഒരു കടപ്പാട് എന്റെ സിനിമാ കരിയറിലുണ്ട്,’ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.
Content Highlight: Midhun Manuel Thomas Talks About Dulquer Salmaan