കുറഞ്ഞ സിനിമകള്‍ കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. 2014ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന സിനിമയുടെ തിരക്കഥ ഒരുക്കിക്കൊണ്ടായിരുന്നു അദ്ദേഹം സിനിമാ മേഖലയിലേക്ക് കടന്ന് വന്നത്.
കോമഡി ഴോണറിലുള്ള ആട് സംവിധാനം ചെയ്ത് കൊണ്ട് പിന്നീട് മിഥുന്‍ സംവിധായകന്റെ കുപ്പായവുമണിഞ്ഞു. വ്യത്യസ്തമായ ഴോണറിലുള്ള ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകരില്‍ ഒരാള്‍ കൂടെയാണ് മിഥുന്‍ മാനുവല്‍ തോമസ്.
എങ്കിലും അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ആട് വലിയ പരാജയമായിരുന്നു. ഇപ്പോള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആ ചിത്രത്തിനെ കുറിച്ച് പറയുകയാണ് മിഥുന്‍. ആട് സിനിമയുമായി ഇമോഷണലി എത്രത്തോളം കണക്റ്റാണ് എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം സംസാരിച്ചത്.
തന്റെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളും വിഷമിച്ച നിമിഷങ്ങളും ആടുമായി ബന്ധപ്പെട്ടാണെന്നും ആട് ഒന്നാം ഭാഗം പരാജയപ്പെട്ടപ്പോഴാണ് താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചതെന്നും സന്തോഷിച്ചത് ആട് രണ്ടാം ഭാഗം വിജയിച്ചപ്പോഴാണെന്നും മിഥുന്‍ മാനുവല്‍ പറയുന്നു.
ആരും പരാജയപെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗമെടുത്ത് വിജയിപ്പിച്ചിട്ടില്ലെന്നും ആ സാഹസത്തിന് മറ്റാരും മുതിരാറില്ലെന്നും അതുകൊണ്ട് ആട് വിജയിച്ചപ്പോള്‍ സാധാരണ സിനിമ വിജയിക്കുന്നതിനേക്കാള്‍ സന്തോഷമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളും ഏറ്റവും വിഷമിച്ച നിമിഷങ്ങളും ആടുമായി കണക്റ്റഡാണ്. ആട് ഒന്നാം ഭാഗം പരാജയപ്പെട്ടപ്പോളാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത്. ഏറ്റവും സന്തോഷിച്ചത് ആട് രണ്ടാം ഭാഗം വിജയിച്ചപ്പോഴാണ്.
കാരണം പരാജയപെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗമെടുത്ത് ആരും അത് വിജയിപ്പിച്ചിട്ടില്ല. മറ്റാരും ആ സാഹസത്തിന് മുതിരാറില്ല. അതുകൊണ്ട് ആട് വിജയിച്ചപ്പോള്‍ സാധാരണ സിനിമ വിജയിക്കുന്നതിനേക്കാള്‍ സന്തോഷമുണ്ടായിരുന്നു,’ മിഥുന്‍ മാനുവല്‍
Content Highlight: Midhun Manuel Thomas Talks About Aadu Movie