അഞ്ചാം പാതിരക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അബ്രഹാം ഓസ്‌ലർ റിലീസിന് ഒരുങ്ങുകയാണ്.
അഞ്ചാം പാതിരക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അബ്രഹാം ഓസ്‌ലർ റിലീസിന് ഒരുങ്ങുകയാണ്.
ജയറാം നായകനാകുന്ന ചിത്രത്തിനായുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഇതിന് പുറമേ മിഥുൻ തിരക്കഥ എഴുതി മമ്മൂട്ടി – വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ടർബോയും പുറത്തിറങ്ങാൻ ഇരിക്കുകയാണ്.
ടർബോയെ കുറിച്ചും ഭാവിയിൽ ഇറങ്ങാൻ സാധ്യതയുള്ള തന്റെ സിനിമകളെ കുറിച്ചും സംസാരിക്കുകയാണ് മിഥുൻ. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഒരിക്കൽ ആലോചിച്ചിരുന്നെങ്കിലും അത് ഉപേക്ഷിച്ചെന്നും ആടിന്റെ മൂന്നാം ഭാഗം ചെയ്യാൻ വലിയ സമർദ്ദമുണ്ടെന്നും മിഥുൻ പറയുന്നു. തിരക്കഥ പൂർത്തിയാക്കാൻ കഴിഞ്ഞാൽ ഉടനെ അത് ചെയ്യുമെന്നും മിഥുൻ മാതൃഭൂമി ദിന പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’ ആക്ഷൻ കോമഡി ഴോണറിൽ പെടുന്ന സിനിമയാണ്. ആദ്യമായാണ് അങ്ങനെയൊരു ഴോണറിൽ തിരക്കഥ എഴുതുന്നത്. മമ്മൂക്ക-വൈശാഖ് ടീമിന്റെ കൂടെ ടീം ടർബോ യിൽ വർക്ക് ചെയ്യാനാകുന്നു എന്നതിൽ സന്തോഷ മുണ്ട്. ഹിറ്റ് കോമ്പോ ആയതിനാൽ പ്രേക്ഷകർക്കിടയിലും ആ പ്രതീക്ഷയുണ്ടാകും എന്നെനിക്കറിയാം. അതിനാൽ പ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷമാക്കാൻ പറ്റുന്ന സിനിമയായി ‘ടർബോ മാറുമെന്നാണ് ഞങ്ങളുടെയെല്ലാവരുടെയും പ്രതീക്ഷ.
കോട്ടയം കുഞ്ഞച്ചൻ-2 എന്ന സിനിമ പല കാരണങ്ങളാൽ ഉപേക്ഷിച്ചു എന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അനൗൺസ് ചെയ്ത സിനിമകളിൽ ചെയ്യാൻ സാധ്യതയുള്ളവ ആട് 3യും ആറാം പാതിരയുമാണ്. അതിൽ ആട്-3 എന്ന സിനിമ ചെയ്യണമെന്ന് എനിക്ക് ഒരുപാട് സമ്മർദം വരുന്നുണ്ട്.
എത്രസിനിമകൾ ചെയ്താലും എവിടെപ്പോ യാലും’ എല്ലാവരും ചോദിക്കുന്നത് ആട്- 3 എപ്പോൾ വരും എന്നാണ്. കാരണം കുട്ടികളടക്കം വലിയൊരു ഫാൻ ബേസുള്ള ഫ്രാഞ്ചൈസി ആണത്. തിരക്കഥ നല്ല രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചാൽ ആട്-3 ഉടനെ തന്നെ ചെയ്യണം എന്നൊരു ആഗ്രഹമുണ്ട്.
Content Highlight: Midhun Manuel Thomas Talk About His Upcoming Movie