അയാൾ പറഞ്ഞ ആ ഇമോഷണൽ ക്രൈം ഡ്രാമ വല്ലാതെ ആകർഷിച്ചപ്പോൾ ഞാൻ തീരുമാനിച്ചു...: മിഥുൻ മാനുവൽ
Entertainment
അയാൾ പറഞ്ഞ ആ ഇമോഷണൽ ക്രൈം ഡ്രാമ വല്ലാതെ ആകർഷിച്ചപ്പോൾ ഞാൻ തീരുമാനിച്ചു...: മിഥുൻ മാനുവൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th January 2024, 6:15 pm

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് കടന്നുവന്ന വ്യക്തിയാണ് മിഥുൻ മാനുവൽ തോമസ്.

ആട് എന്ന കോമഡി എന്റർടൈനറിലൂടെ സംവിധായകനായ അദ്ദേഹം. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ വ്യത്യസ്ത ഴോണറിലുള്ള ചിത്രങ്ങൾ പരീക്ഷിച്ചിരുന്നു. കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിരയാണ് അവസാനമിറങ്ങിയ മിഥുനിന്റെ ചിത്രം.

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ത്രില്ലർ ചിത്രമാണ് അബ്രഹാം ഓസ്ലർ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലേക്ക് എങ്ങനെയാണ് എത്തിയതെന്ന് പറയുകയാണ് മിഥുൻ.

അഞ്ചാം പാതിരക്ക്‌ ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി മറ്റൊരു സിനിമ പ്ലാൻ ചെയ്തെങ്കിലും നടന്നില്ലെന്നും ആ സമയത്ത് തന്റെ ഒരു സുഹൃത്ത് പറഞ്ഞ കഥയിൽ നിന്നാണ് ഓസ്ലറിലേക്ക് എത്തുന്നതെന്നും മിഥുൻ പറയുന്നു. മാതൃഭൂമി ദിന പത്രത്തോട് സംസാരിക്കുകയായിരുന്നു മിഥുൻ.

‘അഞ്ചാം പാതിരയ്ക്കുശേഷം കുഞ്ചാക്കോ ബോബനെത്തന്നെ നായകനാക്കി മറ്റൊരു സിനിമയായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ, പ്രതീക്ഷിക്കാതെയുണ്ടായ ചില തടസ്സങ്ങൾ കാരണം ആ സിനിമയുടെ ഷൂട്ടിങ് മാറ്റിവെക്കേണ്ടിവന്നു. ആ സമയത്താണ് എൻ്റെ സുഹൃത്തും വയനാട്ടുകാരനുമായ സംവിധായകൻ ജോൺ മന്ത്രിക്കൽ ഒരു കഥയെ ക്കുറിച്ച് എന്നോടു പറയുന്നത്. പ്രമുഖ ഓർത്തോസർജനായ രൺധീർ കൃഷ്ണൻ എഴുതിയ കഥയായിരുന്നു അത്.

ജോണിൻ്റെ നിർദേശ പ്രകാരം ഞാൻ ആ കഥ കേട്ടു. മെഡിക്കൽ ത്രില്ലർ സ്വഭാവമുള്ള ആ ഇമോഷണൽ ക്രൈം ഡ്രാമ എന്നെ വളരെ ആകർഷിക്കുകയും ഇത് സംവിധാനം ചെയ്യണം എന്ന് തീരുമാനിക്കുകയും ചെയ്തു.

അങ്ങനെയാണ് അബ്രഹാം ഓസ്‌ലർ എന്ന സിനിമയിലേക്ക് ഞാൻ എത്തുന്നത്,’മിഥുൻ മാനുവൽ പറയുന്നു

Content Highlight: Midhun Manuel Thomas Talk About Abraham Ozlar  Movie