സംവിധാനം ചെയ്തതില്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ ഇഷ്ട ചിത്രം ആടല്ല; മറ്റൊരു ചിത്രം
Malayalam Cinema
സംവിധാനം ചെയ്തതില്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ ഇഷ്ട ചിത്രം ആടല്ല; മറ്റൊരു ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th August 2020, 5:46 pm

മിഥുന്‍ മാനുവല്‍ തോമസിന്റെ ഏറ്റവും പണംവാരി ചിത്രം ആട് 2വായിരുന്നു. തിയ്യേറ്ററുകളെ ഇളക്കി മറിച്ച ചിത്രത്തിന്റെ 3ാം ഭാഗം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍. എന്നാല്‍ ആ ചിത്രമല്ല താന്‍ സംവിധാനം ചെയ്തതില്‍ ഏറ്റവും ഇഷ്ടമെന്ന് പറഞ്ഞിരിക്കുകയാണ് മിഥുന്‍.

ആന്‍മരിയ കലിപ്പിലാണ് താന്‍ സംവിധാനം ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമെന്ന് മിഥുന്‍ പറഞ്ഞു. ചിത്രം റിലീസ് ചെയ്തതിന്റെ വാര്‍ഷിക ദിനമായ ആഗസ്ത് 5ന് ഫേസ്ബുക്കിലാണ് മിഥുന്‍ ഇക്കാര്യം പറഞ്ഞത്. 2016 ഓഗസ്ത് 5നാണ് ചിത്രം റിലീസ് ചെയ്തത്.

‘ഓഗസ്റ്റ് 5.. നാളിതുവരെ ചെയ്തതില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമ റിലീസ് ആയ ദിവസം.. ആന്‍ മരിയയും പൂമ്പാറ്റ ഗിരീഷും മാലാഖയും അംബ്രോസും സുകുവും പെരുംകുടി ബേബിയുമൊക്കെ നിറമുള്ള ഓര്‍മ്മകളായി ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു..’, മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സണ്ണി വെയിന്‍, സാറ അര്‍ജുന്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ