ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് കടന്നുവന്ന വ്യക്തിയാണ് മിഥുൻ മാനുവൽ തോമസ്.
ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് കടന്നുവന്ന വ്യക്തിയാണ് മിഥുൻ മാനുവൽ തോമസ്.
ആട് എന്ന സിനിമയിലൂടെ സംവിധായക കുപ്പായമണിഞ്ഞ അദ്ദേഹം ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ വ്യത്യസ്ത ഴോണറിലുള്ള സിനിമകൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. പതിവ് ട്രാക്കിൽ നിന്ന് മിഥുൻ മാറി സഞ്ചരിച്ച ചിത്രമായിരുന്നു അഞ്ചാം പാതിര.
ക്രൈം ത്രില്ലർ ചിത്രമായ അഞ്ചാം പാതിര വലിയ വിജയമായി മാറിയിരുന്നു. ജയറാമിനെ നായകനാക്കി മിഥുൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം അബ്രഹാം ഓസ്‌ലർ റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടി – വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ടർബോയും അണിയറയിലുണ്ട്.
അടുത്തതായി ഒരു വെബ് സീരീസ് ചെയ്യാനാണ് താൻ പോവുന്നതെന്നും മമ്മൂട്ടിക്കും മോഹൻലാലിനും പറ്റുന്ന കഥ വന്നാൽ തീർച്ചയായും അവരോട് പറയുമെന്നും മിഥുൻ പറഞ്ഞു. റേഡിയോ സുനോയോട് സംസാരിക്കുകയായിരുന്നു മിഥുൻ മാനുവൽ.
‘ടർബോ നടക്കുന്നുണ്ട്. അതിനപ്പുറത്തേക്ക് ഞാൻ ഒരു സീരീസിന്റെ പണിപ്പുരയിലേക്ക് കയറാൻ പോവുകയാണ്. ഒരു വെബ് സീരീസാണ് ചെയ്യുന്നത്. അതെനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇനി അങ്ങനെയൊരു പരീക്ഷണം ചെയ്യാമെന്ന് വിചാരിക്കുന്നു.
അതിനപ്പുറം വേറൊരു സിനിമയും തീരുമാനിച്ചിട്ടില്ല. ഒന്ന് രണ്ട് സിനിമകൾ എഴുതാമെന്ന് ഏറ്റിട്ടുണ്ട്. അതിന്റെ പണി ബാക്കിയുണ്ട്.
മമ്മൂക്കയെയും ലാലേട്ടനെയൊക്കെ വെച്ച് ഒരു കഥ ഒത്തു വന്നാൽ അവരാണ് അതിന് അനുയോജ്യരെന്ന് തോന്നിയാൽ തീർച്ചയായും കഥ പറയും. അപ്പോൾ ആദ്യമായി ലാലേട്ടനോടൊക്കെ ചെന്ന് കഥ പറയാമല്ലോ,’മിഥുൻ മാനുവൽ തോമസ്.
Content Highlight: Midhun Manuel Talk About Mamootty And Mohanlal