Film News
പൂനെയിൽ കണ്ണൂർ സ്‌ക്വാഡിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഞാൻ ആ പടത്തിന്റെ കഥ മമ്മൂക്കയോട് പറയുന്നത്: മിഥുൻ മാനുവൽ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 07, 04:44 pm
Sunday, 7th January 2024, 10:14 pm

ടർബോ സിനിമ മമ്മൂട്ടിയിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്. താൻ പല ത്രെഡുകളും വൈശാഖിനോട് പറഞ്ഞെന്നും അവസാനം താൻ മുൻപ് ആലോചിച്ചിരുന്ന കഥയുടെ രൂപമാണ് ടർബോ ആയതെന്നും മിഥുൻ പറഞ്ഞു. ആ കഥയിൽ വർക്ക് ചെയ്തതിന് ശേഷം പൂനയിൽ കണ്ണൂർ സ്‌ക്വാഡിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയിലാണ് മമ്മൂട്ടിയോട് കഥ പറഞ്ഞതെന്നും മിഥുൻ മാനുവൽ കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ പല ത്രെഡുകളും വൈശാഖേട്ടനോട് പറഞ്ഞു. പുള്ളിയുടെ മനസിലുള്ളത് എന്നോടും പറഞ്ഞു. ഒന്നും അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല. അപ്പോൾ ഞാൻ മുൻപ് ആലോചിച്ചിരുന്ന ഒരു കഥയുടെ രൂപം ഞാൻ പുള്ളിയോട് പറഞ്ഞു. ഇത് അന്നൗൻസ് ചെയ്യാൻ ഗ്യാപ്പ് കിട്ടിയില്ല അല്ലെങ്കിൽ ചെയ്യുമായിരുന്നു.

ആ കഥ വൈശാഖേട്ടന്റെ അടുത്ത് പറഞ്ഞു. അദ്ദേഹത്തിന് ഭയങ്കര ഇഷ്ടപ്പെട്ടു. അപ്പോഴേ ഞങ്ങൾ അതിന്റെ ബോഡി ഉണ്ടാക്കി പൂനെയ്ക്ക് പോയി. കണ്ണൂർ ലൊക്കേഷനിൽ വെച്ച് മമ്മൂക്കയോട് കഥ പറഞ്ഞു.

കഥക്കായി നല്ലൊരു പേര് വേണം. ഞാനിട്ട പേര് കുറച്ച് ലൈറ്റ് ഹാർട്ടഡ് ആയിരുന്നു. എന്തായാലും നമ്മൾ ഇതൊരു വലിയ ആക്ഷൻ കോമഡി ആയിട്ട് ചെയ്യാൻ പോകുന്നു. പേര് വേണമെന്ന് പറഞ്ഞപ്പോൾ മുൻപ് ഞാൻ ഒരു പടം അനൗൺസ് ചെയ്തിരുന്നു. അതിന്റെ ആദ്യത്തെ വേർഡ് അടിപൊളിയാണ് ടർബോ എന്ന്.

അതും ഇങ്ങോട്ട് എടുത്താലോ എന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും വർക്കായി. അങ്ങനെയാണ് ടർബോ വരുന്നത്. അന്ന് അനൗൺസ് ചെയ്ത സിനിമയുടെ ടർബോ ഇങ്ങോട്ട് എടുത്തു. ആ കഥ അവിടെത്തന്നെ കിടപ്പുണ്ട്. ഇത് വേറൊരു ഫ്രഷ് കഥയാണ്. അങ്ങനെയാണ് മമ്മൂക്കയിലേക്ക് എത്തുന്നത്. വൈശാഖേട്ടന് വഴിയാണ് ടർബോ ഓപ്പറേറ്റഡ് ആവുന്നത്,’മിഥുൻ മാനുവൽ തോമസ് പറഞ്ഞു.

Content Highlight: Midhun manuel about how mammooty entered in turbo