കോഴിക്കോട്: മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലെ ലോലന്‍ എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല. മെലിഞ്ഞുണങ്ങി നിഷ്‌കളങ്കനായ ലോലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് യുവതാരം ഹരികൃഷ്‌നാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ സിനിമയില്‍ ലോലനെ കാത്തിരിക്കുന്നത് അരുണ്‍ എന്ന പൊലീസ് ഓഫീസറുടെ കഥാപാത്രമാണ്. ചിത്രത്തിനായി ഹരികൃഷ്ണന്‍ നടത്തിയ മേയ്ക്ക് ഓവറാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.
അഞ്ചാം പാതിര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചാക്കോച്ചന്‍ പ്രത്യക്ഷപ്പെടുന്നത്.
ഉണ്ണി മായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്. ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന് ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം ആണ് സംഗീതം.
WATCH THIS VIDEO: