ഒരു ഇടവേളയ്ക്ക് ശേഷം ജയറാം മുഴുനീള വേഷത്തിൽ എത്തിയ മലയാള സിനിമയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലർ.
അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ ഒരുക്കിയ ഇമോഷണൽ ത്രില്ലർ ചിത്രമാണ് ഓസ്ലർ. ചിത്രത്തിൽ മമ്മൂട്ടിയും ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായാണ് ചിത്രത്തെ എല്ലാവരും കാണുന്നത്.
ഒരു സമയത്ത് തുടരെ തുടരെ ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ജയറാം. എന്നാൽ പിന്നീട് തുടർപരാജയങ്ങൾക്ക് ശേഷം അന്യഭാഷയിൽ കൂടുതൽ സജീവമാവുകയായിരുന്നു.
ജയറാമിനെ നായകനാക്കി ഭാവിയിൽ ഒരു കോമഡി പടം ഉണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടി പറയുകാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്.
അങ്ങനെയൊരു ചിത്രം തന്റെ ആഗ്രഹം അല്ലെന്നും ഒരുപാട് സംവിധായകർ ജയറാമിനെ വെച്ച് കോമഡി പടങ്ങൾ ചെയ്ത് തെളിയിച്ചിട്ടുണ്ടെന്നും മിഥുൻ പറയുന്നു. തന്റെ കംഫർട്ട് സോണിലുള്ള സിനിമകളായിരിക്കും ജയറാമിനെ വെച്ച് ഒരുക്കുകയെന്നും മിഥുൻ പറഞ്ഞു.
‘ജയറാമേട്ടനെ വെച്ച് ഒരു കോമഡി ഫ്ലേവർ സിനിമ ചെയ്യുക എന്നല്ല എന്റെ ആഗ്രഹം. അത് അദ്ദേഹം ഒരുപാട് ചെയ്തിട്ടുണ്ട്. മികച്ച എഴുത്തുകാരുടെയും സംവിധായകരുടെയും കൂടെ നമുക്ക് മറക്കാൻ പറ്റാത്ത സിനിമകൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
അതുകൊണ്ട് ആ ട്രാക്കിലേക്ക് ഞാൻ കയറി അത്തരം സിനിമകളോട് മത്സരിച്ചാൽ നടപടിയാവില്ല. എനിക്ക് പറ്റുന്ന, എന്നെകൊണ്ട് എടുത്താൽ പൊങ്ങുന്ന, എന്റെ കംഫർട്ട് സോണിലേക്ക് എനിക്ക് ചെയ്യാൻ പറ്റുന്ന കോമഡി അല്ലാത്ത സിനിമകൾ ഇദ്ദേഹത്തെ വെച്ച് ഞാൻ ചെയ്യും,’മിഥുൻ മാനുവൽ പറയുന്നു.
Content Highlight: Midhun Manual Says That He Is Not Interested To Do A Comody Movie With Jayaram