| Saturday, 20th April 2024, 3:38 pm

സിഗരറ്റ് വലിക്കുന്ന സീന്‍ ക്യാമറ ട്രിക്കാണെന്നാണ് വീട്ടില്‍ പറഞ്ഞത്: മിഥുന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ആവേശം. ജിതു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ബെംഗളൂരുവിലെ രംഗന്‍ എന്ന ഗ്യാങ്സ്റ്ററായാണ് ഫഹദ് എത്തുന്നത്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. വിഷു റിലീസായി എത്തിയ ചിത്രം ഒമ്പത് ദിവസം കൊണ്ട് 70 കോടിക്ക് മുകളില്‍ കളക്ട് ചെയ്തുകഴിഞ്ഞു.

സിനിമയില്‍ ഫഹദിനോടൊപ്പം പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു ഹിപ്സ്റ്റര്‍ അവതരിപ്പിച്ച അജുവും, മിഥുന്‍ അവതരിപ്പിച്ച ബിബിനും, റോഷന്‍ അവതരിപ്പിച്ച ശാന്തനും. ചിത്രത്തില്‍ മൂവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ സ്‌മോക്കിങ് സീനുകളുടെ ഷൂട്ടിങ് അനുഭവം പങ്കുവെച്ചു.

‘എന്റെ വീട്ടില്‍ ഞാന്‍ ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നു. സിഗരറ്റ് വലിക്കുന്ന ശീലം ഉണ്ടെന്നല്ല, സിനിമയില്‍ സിഗരറ്റ് വലിക്കുന്ന സീനൊക്കെ ക്യാമറാ ട്രിക്കാണെന്ന്. റോഷനും ഹിപ്സ്റ്ററും അവരുടെ വീട്ടില്‍ നേരത്തെ പറഞ്ഞിരുന്നു. സിനിമയില്‍ ഇങ്ങനെ സീനുണ്ടെന്ന്. പക്ഷേ ഇത്രയുണ്ടാവുമെന്ന് ഹിപ്സ്റ്ററിന്റെ വീട്ടുകാര്‍ വിചാരിച്ചില്ല.

എല്ലാ സീനിലും അവന് സിഗരറ്റ് വലിക്കുന്നുണ്ട്. ഓരോ സീനിനെപ്പറ്റി ജിത്തു ചേട്ടന്‍ എക്‌സ്‌പ്ലൈന്‍ ചെയ്യുമ്പോള്‍, എന്നോടും റോഷനോടും ഡയലോഗ് പറഞ്ഞ് തരും. ആ സീനില്‍ ഹിപ്സ്റ്ററും ഉണ്ടാവും. അവന്‍ ജിത്തു ചേട്ടനോട്, ‘ഞാന്‍ എന്താ ചെയ്യേണ്ടത്’ എന്ന് ചോദിക്കുമ്പോള്‍ ‘നീ സിഗരറ്റ് വലിക്ക്’ എന്നാണ് ജിതു ചേട്ടന്‍ പറഞ്ഞത്. സിനിമ കാണുമ്പോള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും. എല്ലാ സീനിലും ഇവന്‍ സിഗരറ്റ് വലിക്കുന്നുണ്ട്,’ മിഥുന്‍ പറഞ്ഞു.

Content Highlight: Midhun about the smoking scenes in Aavesham

Latest Stories

We use cookies to give you the best possible experience. Learn more