കേരളത്തെ ഞെട്ടിച്ച നൂറ്റാണ്ടിലെ പ്രളയത്തില്‍ സൈന്യത്തിനും പൊലീസിനും അഗ്നിരക്ഷാ സേനയ്ക്കും ഒപ്പം തന്നെ സ്തുത്യര്‍ഹമായ സേവനം നടത്തിയവരാണ് മത്സ്യത്തൊഴിലാളികള്‍. സേനാ വിഭാഗങ്ങള്‍ക്കു പോലും അസാധ്യമായ സ്ഥലങ്ങളിലേക്ക് ബോട്ടുകളുമായെത്തി ആയിരക്കണക്കിനാളുകളെയാണ് അവര്‍ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവന്നത്. ‘കേരളത്തിന്റെ സ്വന്തം സൈനികര്‍’ എന്നാണ് അവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും അവരുടെ സേവനത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രത്യേക ഫീച്ചറുകള്‍ ചെയ്തു. മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിനു ശുപാര്‍ശ ചെയ്യണമെന്നു വരെ ശശി തരൂര്‍ എം.പി പറയുകയുണ്ടായി.
എന്നാല്‍ ഈ സ്തുതികളും അഭിനന്ദന പ്രവാഹങ്ങളും ഒന്നും തന്നെ അവരുടെ ജീവിത യാതനകളെ തെല്ലും കുറയ്ക്കുന്നില്ല. ഓഖി വന്നപ്പോഴും ഇപ്പോള്‍ ഫോനി വന്നപ്പോഴും പ്രതിസന്ധിയിലായത് മത്സ്യത്തൊഴിലാളികളാണ്. അതിലുമേറെ ഓരോ നിമിഷവും അവര്‍ ചൂഷണത്തിനിരയാകുന്നുവെന്ന യാഥാര്‍ഥ്യമാണു നമ്മുടെ കണ്‍മുന്നിലുള്ളത്.
വായ്പാ ദാതാക്കള്‍ ഭരിക്കുന്ന മത്സ്യബന്ധന മേഖല
കേരളത്തിലെ മത്സ്യമേഖലയിലെ അനാരോഗ്യകരമായ സാമ്പത്തിക പ്രവണതകളെക്കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) നടത്തിയ ഒരു സര്‍വേയിലാണ് ഈ ചൂഷണം വെളിച്ചത്തുവന്നത്. അന്താരാഷ്ട്ര ഗവേഷണ ജേര്‍ണലായ മറൈന്‍ പോളിസിയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളുമായുള്ള പണമിടപാടുകള്‍ കുറവായ മത്സ്യമേഖലയില്‍ സ്വകാര്യ വായ്പാ ദാതാക്കളുടെ ആധിപത്യമാണ് ഉള്ളതെന്ന് സര്‍വേയില്‍ പറയുന്നുണ്ട്. കേരളത്തിലെ മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗവും സ്വകാര്യ വ്യക്തികളില്‍ നിന്നു വായ്പയെടുക്കുന്നവരാണ്. ഇതുവഴി അവര്‍ വലിയൊരു കബളിപ്പിക്കലിനാണ് ഇരകളാകുന്നത്. ഈ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമൊക്കെ കൊള്ളപ്പലിശയ്ക്കാണു മത്സ്യത്തൊഴിലാളികള്‍ക്കു വായ്പ നല്‍കുന്നത്.
മത്സ്യഫെഡ് സൊസൈറ്റികളും സഹകരണ സ്ഥാപനങ്ങളും പൊതുമേഖലാ ബാങ്കുകളും വാണിജ്യ ബാങ്കുകളും നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളും ഒക്കെയുണ്ടായിട്ടും സ്വകാര്യ വ്യക്തികളെയും ഓഹരിയുടമകളെയും ലേലം വിളിക്കുന്നവരെയുമാണ് അവര്‍ ആശ്രയിക്കുന്നത്. കടക്കെണിയില്‍ നിന്ന് ഒഴിവാകാനും ജപ്തിഭീഷണി മറികടക്കാനും വേണ്ടിയാണിത്.
കൊള്ളപ്പലിശ 160 ശതമാനം വരെ
എന്നാല്‍ 160 ശതമാനം വരെ പലിശയാണ് ഇവരില്‍ നിന്ന് ഇത്തരക്കാര്‍ ഈടാക്കുന്നത്. കൂടുതല്‍ മീന്‍ ലഭിക്കന്ന സാഹചര്യത്തില്‍ കൂടുതല്‍ പലിശ നല്‍കേണ്ട സ്ഥിതിയാണുള്ളത്. ലഭിക്കുന്ന മത്സ്യത്തിന് അനുസരിച്ചാണു ചില വായ്പാദാതാക്കള്‍ വായ്പ നല്‍കുന്നത്. അതനുസരിച്ച് അഞ്ചു മുതല്‍ 10 ശതമാനം വരെ തുക വര്‍ധിക്കും.
ഈ ചൂഷണം സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്നും ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍ എടുക്കണമെന്നും സാമൂഹിക-സാമ്പത്തിക വിഭാഗം സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ. ഷിനോജ് പാറപ്പുറത്ത് ആവശ്യപ്പെട്ടു.
60 ശതമാനം ബോട്ടുകള്‍ക്ക് മത്സ്യഫെഡ് സൊസൈറ്റികള്‍ വായ്പ നല്‍കുന്നുണ്ട്. എന്നാല്‍ മറ്റ് ഔദ്യോഗിക ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും 20 ശതമാനത്തില്‍ താഴെ മാത്രമാണു വായ്പ എടുക്കുന്നതെന്നും സര്‍വേയില്‍ കണ്ടിത്തി.
സംസ്ഥാനത്തെ എട്ട് തീരദേശ ജില്ലകളില്‍ നിന്നുള്ള വിവരങ്ങളാണ് സി.എം.എഫ്.ആര്‍.ഐ പഠനവിധേയമാക്കിയത്. സാമൂഹിക-സാമ്പത്തിക വിഭാഗം സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ. ഷിനോജ് പാറപ്പുറത്ത്, ഡോ. സി. രാമചന്ദ്രന്‍, ഡോ. കെ.കെ ബൈജു, മത്സ്യത്തൊഴിലാളിയായ ആന്റണി സേവ്യര്‍ എന്നിവരും പഠന സംഘത്തിലുണ്ടായി.
ഈ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 300 ലക്ഷം രൂപയാണ് മത്സ്യത്തൊഴിലാളികള്‍ക്കു പലിശയിനത്തില്‍ നല്‍കുന്നതിനായി വകയിരുത്തിയിട്ടുള്ളത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം അമ്പതിനായിരം മത്സ്യത്തൊഴിലാളികള്‍ക്കായി 1761.47 ലക്ഷം രൂപ വിതരണം ചെയ്തു.
കബളിപ്പിക്കപ്പെടാതിരിക്കാന്‍..
3) മത്സ്യത്തൊഴിലാളി വനിതകള്‍ക്കു മത്സ്യ വിപണനത്തിനു പലിശ രഹിത വായ്പാ പദ്ധതി: മത്സ്യത്തൊഴിലാളി വിഭാഗങ്ങളില്‍പ്പെടുന്ന മത്സ്യ വിപണനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതകള്‍ക്കു പലിശ രഹിത വായ്പ വിവിധ ഘട്ടങ്ങളിലായി വിതരണം ചെയ്തു വരുന്നു. ആദ്യ വായ്പ അയ്യായിരം രൂപ ഒരു വര്‍ഷ കാലാവധിയില്‍ തിരിച്ചടയ്ക്കുന്ന ഗുണഭോക്താക്കള്‍ക്കു യഥാക്രമം പതിനായിരം രൂപയും ഇരുപതിനായിരം രൂപയും വിതരണം ചെയ്യുന്നു.
4) ലോണ്‍ ഡിസ്ട്രസ് റിലീഫ് സ്‌കീം: മത്സ്യഫെഡ് മൈക്രോഫിനാന്‍സ്, പലിശ രഹിത വായ്പ എന്നീ പദ്ധതികള്‍ വഴി മത്സ്യഫെഡില്‍ നിന്നും വായ്പയെടുത്തിട്ടുള്ള ഗുണഭോക്താക്കളില്‍ മരണമടയുകയോ, മാരകമായ രോഗത്തിന് അടിമപ്പെടുകയോ ചെയ്യുന്നവരുടെ വായ്പാക്കണക്കില്‍ ബാക്കി നില്‍ക്കുന്ന വായ്പാത്തുക പൂര്‍ണമായും ഒഴിവാക്കിക്കൊടുക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നു.
6) ബാങ്കുകളില്‍ നിന്നുള്ള വായ്പയ്ക്കുള്ള സബ്‌സിഡി പദ്ധതി: എന്‍.ബി.സി.എഫ്.ഡി.സി/എന്‍.എം.
7) മത്സ്യഫെഡ് ഉപകരണ സുരക്ഷാ പദ്ധതി: മത്സ്യഫെഡ് വിവിധ വായ്പാ പദ്ധതികള്‍ വഴി വിതരണം ചെയ്യുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് അപകടം, പ്രകൃതിക്ഷോഭം എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനു വേണ്ടി മത്സ്യഫെഡ് നേരിട്ടു നടത്തുന്ന ഉപകരണ സുരക്ഷാ പദ്ധതിയാണിത്.
8) നാടന്‍ വള്ളങ്ങളുടെ നവീകരണം: നാടന്‍ വള്ളങ്ങള്‍ നവീകരിക്കുന്നത് ഔട്ട് ബോര്‍ഡ് എഞ്ചിന്‍ വാങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഈ പദ്ധതിപ്രകാരം പരമാവധി മുപ്പതിനായിരം രൂപ വരെ സബ്‌സിഡി നല്‍കി വരുന്നു.