രാജ്യത്തെ ഐ.ടി കമ്പനികള്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്; കൂടുതല്‍ പുറത്താക്കലുകളുണ്ടാവും; വരാനിരിക്കുന്നത് വലിയ തൊഴിലില്ലായ്മ
Economic Crisis
രാജ്യത്തെ ഐ.ടി കമ്പനികള്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്; കൂടുതല്‍ പുറത്താക്കലുകളുണ്ടാവും; വരാനിരിക്കുന്നത് വലിയ തൊഴിലില്ലായ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2019, 10:31 am

രാജ്യത്തെ ഐ.ടി മേഖല സമീപവര്‍ഷങ്ങളിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്ന് റിപ്പോര്‍ട്ട്. ഐ.ടി വമ്പന്മാരായ കോഗ്നിസാന്റും ഇന്‍ഫോസിസും ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നെന്ന വാര്‍ത്തക്ക് പിന്നാലെയാണ് മേഖല നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ബിസിനസ് സ്റ്റാന്റേഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

സാമ്പത്തിക വര്‍ഷം അടുത്ത പാദത്തിലേക്ക് കടക്കുമ്പോഴേക്കും രാജ്യത്തെ ആകെ ഐ.ടി തൊഴിലാളികളില്‍ അഞ്ചുമുതല്‍ എട്ട് ശതമാനം വരെ ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അതായത്, 10,000 മുതല്‍ 20,000 തൊഴിലാളികള്‍ പുറത്താവും. സീനിയല്‍, മിഡ് സീനിയര്‍ തൊഴിലാളികളെയാണ് കൂടുതലായും പുറത്താക്കല്‍ ബാധിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

20 ലക്ഷം മുതല്‍ 40 ലക്ഷം വരെ ശമ്പളമുള്ള പ്രൊജക്ട് മാനേജേഴ്‌സ് മുതലുള്ളവരാണ് പ്രതിസന്ധി ഗുരുതരമായി നേരിടുക. ഇത് അടുത്ത പാദത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് വന്‍ തോതില്‍ വര്‍ധിക്കുന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

കൊഗ്നിസാന്റും ഇന്‍ഫോസിസും പുറത്താക്കല്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ആകെ തൊഴിലാളികളുടെ എണ്ണം 12,000-ത്തിലേക്ക് ചുരുക്കാനാണ് കൊഗ്നിസാന്റിന്റെ തീരുമാനം.

ഇന്‍ഫോസിസ് തൊഴിലാളികളുടെ എണ്ണം 10,000 ആയും ചുരുക്കും. ഇവയെക്കൂടാതെ മറ്റ് കമ്പനികളെയും പ്രതിസന്ധി രൂക്ഷമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ