തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസ, ഇ-ഗവേണിംഗ് രംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപത്തിന് മൈക്രോസോഫ്റ്റ് സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നപ്പോള്‍ ജയലളിത പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. മൈക്രോസോഫ്റ്റ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജീന്‍ ഫിലിപ്പ് കുര്‍ട്ടോയിസ് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഐ.ടി സാക്ഷരത ഉറപ്പാക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നോണ്‍ ഐ.ടി ഫാക്ക്വല്‍റ്റി ശാക്തീകരിക്കാനും തീരുമാനമായിട്ടുണ്ട്.
ക്ലൗഡ് കംപ്യൂട്ടിംഗിലൂടെ ലോകത്താകമാനം 1.4 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പഠനങ്ങള്‍ വ്യക്തമക്കുന്നത്. 20 ലക്ഷം ആളുകള്‍ക്ക് ഇന്ത്യയില്‍ മാത്രം ജോലി ലഭിക്കുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. മിക്ക കമ്പനികളും ഇപ്പോള്‍ ക്ലൗഡ് കംപ്യൂട്ടിംഗിലേക്ക് ചുവടുമാറുകയാണ്.