വിന്‍ഡോസ് 8 നായി ഓര്‍ഡര്‍ ചെയ്തു തുടങ്ങാം
Big Buy
വിന്‍ഡോസ് 8 നായി ഓര്‍ഡര്‍ ചെയ്തു തുടങ്ങാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd August 2012, 9:45 am

റെഡ്മണ്ട് : മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 8 ലേക്കുള്ള അപ്‌ഗ്രേഡ് ഓര്‍ഡര്‍ ഈയാഴ്ച്ച മുതല്‍ നല്‍കാം.

ഈ ആഴ്ച്ച മുതലാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കുള്ള അപ്ഗ്രഡ് ഓര്‍ഡര്‍ മൈക്രോസോഫ്റ്റ് സ്വീകരിച്ചുതുടങ്ങുന്നത്. ഒക്ടോബര്‍ 26 മുതല്‍ വിന്‍ഡോസ് 8 ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും.[]

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ വേര്‍ഷനുള്ള പി.സികള്‍ക്ക് കുറഞ്ഞ രൂപയ്ക്ക് പുതിയ അപ്‌ഡേഷന്‍ ലഭ്യമാകും. ഇതിനായി 14.99 ഡോളര്‍ മുതല്‍ 39.99 ഡോളര്‍ (699 രൂപ) വരെയാണ് ചാര്‍ജ് ഈടാക്കുന്നത്. 2013 ജനുവരി 31 വരെയാണ് കുറഞ്ഞ നിരക്കില്‍ ലഭ്യമാകാനുള്ള അവസരമുള്ളത്.

ജൂണ്‍ 2 മുതല്‍ വിന്‍ഡോസ് 7 ഉപയോഗിക്കുന്നവര്‍ക്കാണ് ഇത്രയും കുറഞ്ഞ നിരക്കില്‍ വിന്‍ഡോസ് 8 ലഭ്യമാകുക എന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. അല്ലാത്തവര്‍ക്ക് പുതിയ അപ്‌ഡേഷന്‍ ലഭ്യമാകണമെങ്കില്‍ അല്‍പ്പം  കൂടി പണം മുടക്കേണ്ടിവരും.

സാധാരണ കമ്പ്യൂട്ടറുകളിലും ടാബ്ലറ്റുകളിലും ഐപാഡുകളിലും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് വിന്‍ഡോസ് 8 ന്റെ പ്രത്യേകത.