| Monday, 27th April 2020, 7:13 pm

'ചൈന കൊവിഡ് ആരംഭ സമയത്ത് ശരിയായ ഒരുപാട് കാര്യങ്ങള്‍ ചെയ്തു'; വിമര്‍ശിക്കുന്നത് ശ്രദ്ധ തെറ്റിക്കാനെന്ന് ബില്‍ ഗേറ്റ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് 19 രോഗ വ്യാപനം തുടങ്ങിയപ്പോഴെ ചൈന ശരിയായ ഒരു പാട് കാര്യങ്ങള്‍ ചെയ്‌തെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. മറ്റേത് രാജ്യം ചെയ്തതിനേക്കാള്‍ കൂടുതലാണ് അതെന്നും അദ്ദേഹം പറഞ്ഞു.

സി.എന്‍.എന്‍ ചൈനക്കെതിരെ നടത്തിയ വിമര്‍ശനം ശ്രദ്ധ തെറ്റിക്കാനാണ്. നിരവധി രാജ്യങ്ങള്‍ വളരെ പെട്ടെന്ന് രോഗ ഉന്മൂലന കാര്യത്തില്‍ പ്രതികരിക്കുകയും പരിശോധനകളുടെ എണ്ണം കൂട്ടുകയും ചെയ്തു. അത് കൊണ്ട് തന്നെ അവര്‍ക്ക് സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടായില്ലെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

അമേരിക്ക രോഗത്തിനെതിരെ ശരിയായ രീതിയില്‍ ഇടപെടുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ പരിതാപകരമായ തരത്തിലാണ് പ്രതികരിച്ചത്. പക്ഷെ ഇപ്പോഴത് പറയേണ്ട സമയമല്ലെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു.

ഈ സമയം ശാസ്ത്രത്തെ ഉപയോഗപ്പെടുത്തി കൂടുതല്‍ പരിശോധനകള്‍ നടത്താനും വാക്‌സിന്‍ കണ്ടുപിടിച്ച് രക്ഷ തേടാന്‍ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയാണ് കൊവിഡ് 19 ലോകമൊട്ടാകെ പടരാന്‍ ഇടയാക്കിയതെന്ന് അമേരിക്ക ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more