വിന്‍ഡോസിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആയ വിന്‍ഡോസ് 10 നിലവിലെ ഉപയോക്താക്കള്‍ക്ക് ഫ്രീയായി നല്‍കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിക്കുന്നു. നിലവില്‍ വിന്‍ഡോസ്7,8,8.1 ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.
ആദ്യത്തെ ഒരു വര്‍ഷം മാത്രമായിരിക്കും ഇതു ലഭിക്കുക.ഇതിനുശേഷം തുടര്‍ന്ന് ഉപയോഗിക്കാനുള്ള വില വിന്‍ഡോസ് നിശ്ചയിച്ചിട്ടില്ല. “ഞങ്ങള്‍ വിന്‍ഡോസ് ഒരു സേവനമായാണ് കരുതുന്നത്. ഇനി എല്ലാ സോഫ്റ്റ്‌വെയര്‍ ഡെവലപ്പേഴ്‌സിനും വിന്‍ഡോസില്‍ കൂടുതല്‍ കാര്യം സാധിക്കും” വിന്‍ഡോസ് വക്താവ് മിയേഴ്‌സണ്‍ പറഞ്ഞു.
എങ്കിലും മൈക്രോസോഫ്റ്റ് പുതിയ അടവുമായി ഇറങ്ങിയിരിക്കുന്നത് തങ്ങള്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന തകര്‍ച്ചയില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണെന്നാണ് വിമര്‍ശകര്‍ പരിഹരിക്കുന്നത്. ലോകത്തിലെ പകുതിയോളം കമ്പ്യൂട്ടറും വിന്‍ഡോസ് ആണെങ്കില്‍ ഇതില്‍ 20% 14 വര്‍ഷം പഴക്കമുള്ള വിന്‍ഡോസ് xpയാണു ഉപയോഗിക്കുന്നത്. 8.1 ആവട്ടെ ഇപ്പോഴും 10% പോലും ആയിട്ടില്ല.
ഇനി ഇതിലെ കെണി, ഈ സൗജന്യ “സേവനം” ഉപയോഗിച്ചാല്‍ ഒരു വര്‍ഷത്തിനുശേഷം നമ്മള്‍ നമ്മുടെ ഹാര്‍ഡ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതായി വരും. നിലവിലെ കമ്പനികള്‍ വിന്‍ഡോസിന്റെ പഴയ വേര്‍ഷനിലേക്ക് മാറാത്തതിന്റെ കാരണം ഇതാണെന്നിരിക്കെ, ബാങ്കിങ് മേഖല പോലുള്ള കമ്പനികള്‍ക്ക് ഭീമമായ ചിലവു വരുത്തി വെക്കും. അടുത്ത വര്‍ഷം ഭീമമായ പണം നല്‍കി നമ്മള്‍ ഇതു ഉപയോഗിക്കേണ്ടിയും വരും.
അപ്പോള്‍ ആത്യന്തികമായി വിന്‍ഡോസുമായി കരാറുണ്ടാക്കിയ കമ്പ്യൂട്ടര്‍ ഉല്പാദകര്‍ക്കും വിന്‍ഡോസിനുമാണ് ഗുണമുണ്ടാവുക.